Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് ജില്ല സ്കൂൾ കലോത്സവം 29ന് തുടങ്ങും

text_fields
bookmark_border
കാസർകോട് ജില്ല സ്കൂൾ കലോത്സവം 29ന് തുടങ്ങും
cancel
camera_alt

representational image

നീലേശ്വരം: ജില്ല സ്‌കൂള്‍ കലോത്സവം നവംബർ 29 മുതൽ ഡിസംബർ മൂന്നുവരെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്‌കൂളിലെ മൂന്നു വേദികളും സമീപത്തെ പെരിങ്ങാര ദുര്‍ഗാപരമേശ്വരി ക്ഷേത്ര ഓഡിറ്റോറിയം, ചായ്യോത്ത് മദര്‍ അലക്‌സിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ വേദിയൊരുക്കാനാണ് ആലോചിക്കുന്നത്.

സംഘാടക സമിതി യോഗം ചായ്യോത്ത് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, നീലേശ്വരം സി.ഐ കെ.പി. ശ്രീഹരി, കാഞ്ഞങ്ങാട് ഡി.ഇ.ഒ എം. സുരേഷ് കുമാർ, സ്കൂൾ പ്രധാനാധ്യാപകൻ എൻ. അജയകുമാർ, ഡി.ഡി.ഇ ഇൻചാർജ് ബി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികൾ: ഇ. ചന്ദ്രശേഖരൻ (ചെയർ.), ബേബി ബാലകൃഷ്ണൻ (വർക്കിങ് ചെയർ.), ഡി.ഡി.ഇ ഇൻചാർജ് ബി. സുരേന്ദ്രൻ (ജന. കൺ.), കാഞ്ഞങ്ങാട് ഡി.ഇ.ഒ എം. സുരേഷ് (ട്രഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The district school arts festival will start on 29th
Next Story