Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_right...

കോട്ടപ്പുറം-അച്ചാംതുരുത്തി പാലത്തി​െന്റ അപ്രോച്ച് റോഡ് തകർന്നു

text_fields
bookmark_border
road damaged
cancel
camera_alt

കോ​ട്ട​പ്പു​റം പാ​ല​ത്തി​​െ​ന്റ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്നനി​ല​യി​ൽ

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യെ​യും ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കോട്ടപ്പുറം- അച്ചാംതുരുത്തി പാ​ല​ത്തി​െ​ന്റ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യാ​ത്രാ​ദു​രി​തം. പാ​ലം ആ​രം​ഭി​ക്കു​ന്ന​തി​െ​ന്റ കോ​ട്ട​പ്പു​റം ഭാ​ഗ​ത്തു​ള്ള മെ​ക്കാ​ഡം റോ​ഡാ​ണ് ത​ക​ർ​ന്ന് പാ​താ​ള​ക്കു​ഴി പോ​ലെ​യാ​യി​ട്ടു​ള്ള​ത്.

ക​രി​ങ്ക​ൽ ചീ​ളു​ക​ൾ റോ​ഡി​ൽ കി​ട​ക്കു​ന്ന​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ഴു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. 2018 മാ​ർ​ച്ച് 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ദേ​ശീ​യ​പാ​ത​ക്ക് സ​മാ​ന്ത​ര​മാ​യി നീ​ലേ​ശ്വ​രം മു​ത​ൽ പ​യ്യ​ന്നൂ​ർ വ​രെ ഈ ​പാ​ല​ത്തി​ൽ കൂ​ടി എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേരാ​ൻ സാ​ധി​ക്കും.

രാ​പ്പ​ക​ലി​ല്ലാ​തെ കോ​ട്ട​പ്പു​റം പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ചെ​റു​വ​ത്തൂ​ർ തു​റ​മു​ഖം, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് കേ​ന്ദ്രം, വ​ലി​യ​പ​റ​മ്പ് തു​ട​ങ്ങി വി​നോ​ദ സ​ഞ്ചാ​ര സ്ഥ​ല​ങ്ങ​ളോ​ടൊ​പ്പം ചെ​റു​വ​ത്തൂ​ർ മ​ട​ക്ക​ര പ​ട​ന്ന ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് നീ​ലേ​ശ്വ​രം കാ​ഞ്ഞ​ങ്ങാ​ടും കാ​സ​ർ​കോ​ട്​ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേരാ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്നുകി​ട​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ലെ പൊ​ലീ​സ്, ജി.​എ​സ്.​ടി, ആ​ർ .ടി.​ഒ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ര​ക്ഷ​പെ​ടു​വാ​ൻ അ​മി​ത​ഭാ​രം ക​യ​റ്റിപ്പോ​കു​ന്ന ച​ര​ക്ക് വ​ണ്ടി​ക​ളും ഈ ​വ​ഴി​യി​ൽ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod newsRoadDamaged
News Summary - The approach road of the Kottapuram-Achamthuruthi bridge was damaged
Next Story