വിദ്യാർഥിനിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsഎബിൻ
നീലേശ്വരം: പീഡനത്തെ തുടർന്ന് ഹയർ സെക്കൻഡറി വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ കണ്ടംകുട്ടി ചാലിലെ എബിൻ ജോസഫിനെയാണ് (28) പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് സർവിസ് നടത്തുന്ന ആംബുലൻസ് ഡ്രൈവറാണ്. മൂന്നുദിവസം മുമ്പ് കാഞ്ഞങ്ങാട് അരയി പുഴയിൽ ചാടിയ വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ബന്ധുക്കളോട് തന്നെ എബിൻ നിരന്തരം പീഡിപ്പിച്ചതായി പറഞ്ഞു. പിന്നീട് ബന്ധുക്കൾ നീലേശ്വരം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊലീസ് തന്ത്രപരായി എബിനെ കാഞ്ഞങ്ങാടുവെച്ച് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

