റാഷിദിന്റെ ജീവൻ നിലനിർത്താൻ 'തമ്പുരാട്ടി' ഓടി
text_fieldsചായ്യോത്ത് റാഷിദിെൻറ ചികിത്സ സഹായത്തിനുള്ള തമ്പുരാട്ടി ബസ് സർവിസ് നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരി ഫ്ലാഗ് ഓഫ് ചെയ്യുന്നു
നീലേശ്വരം: അപൂർവ രോഗം പിടിപെട്ടു കിടപ്പിലായ ചായ്യോത്ത് സ്വദേശി റാഷിദിെൻറ ചികിത്സ സഹായത്തിനുവേണ്ടി തമ്പുരാട്ടി ബസ് ഒരു ദിവസം സർവിസ് നടത്തി.
കാഞ്ഞങ്ങാട് പരപ്പ റൂട്ടിൽ സർവിസ് നടത്തുന്ന മടിക്കൈ വേണുവിെൻറ ഉടമസ്ഥതയിലുള്ള തമ്പുരാട്ടി ബസിലെ ജീവനക്കാരും മാനേജ്മെൻറും സ്വമേധയ മുന്നോട്ടു വരുകയായിരുന്നു.
എല്ലാവിധ സഹായവുമായി നീലേശ്വരം ജനമൈത്രി പൊലീസും ഒപ്പംചേർന്നു. നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരി ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി, എം. ശൈലജ, റബ്കൊ എക്സിക്യൂട്ടിവ് ഡയറക്ടർ രാജൻ പാറക്കോൽ എന്നിവർ സംസാരിച്ചു.

