ബസ് സ്റ്റാൻഡിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; എന്തുചെയ്യണമെന്നറിയാതെ യാത്രക്കാർ
text_fieldsനീലേശ്വരം ബസ് സ്റ്റാൻഡിലെ തെരുവുനായ്ക്കൾ
നീലേശ്വരം: ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഭീഷണിയായി നീലേശ്വരം ബസ് സ്റ്റാൻഡിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. ഇരുപത്തിനാല് മണിക്കൂറും തമ്പടിക്കുന്ന നായ്ക്കൾ കൂട്ടത്തോടെ കടിപിടി കൂടുന്നതിനിടയിൽ ഭീതിയോടെയാണ് ആളുകളിവിടെ നിൽക്കുന്നത്. നായ്ക്കളുടെ ഇടയിലേക്കാണ് വിദ്യാർഥികൾ രാവിലെ ബസ് ഇറങ്ങുന്നത്. ഭയപ്പാടോടെയാണ് വൈകീട്ട് ബസ് കയറാൻ എത്തുന്നതും.
ചെറിയ കുട്ടികൾക്കുനേരെപോലും കുരച്ചു ചാടൽ പതിവാണ്. ബസുകൾ അകത്തേക്ക് പ്രവേശിക്കുമ്പോൾ ബസിനുനേരെ വന്ന് ഇടിച്ചശേഷം യാത്രക്കാരുടെ ഇടയിലേക്കാണ് നായ്ക്കൾ പരാക്രമത്തോടെ ഓടുന്നത്. നായ്ക്കളുടെ ആക്രമണത്തിൽനിന്നും തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടി നഗരസഭ അധികൃതർ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

