നീലേശ്വരത്ത് പൊലീസ് ജീപ്പ് തടഞ്ഞ് പ്രതിയെ മോചിപ്പിക്കാൻ ശ്രമം
text_fieldsRepresentational Image
നീലേശ്വരം: മദ്യലഹരിയിൽ അപകടം ഉണ്ടാക്കിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമം. മദ്യലഹരിയിൽ ഓടിച്ച കാർ ഓർച്ചയിൽ മറ്റൊരു കാറിൽ ഇടിച്ച സംഭവത്തിൽ നീലേശ്വരം എസ്.ഐ ടി. വിശാഖ് കസ്റ്റഡിയിലെടുത്ത മടിക്കൈ ചേടീ റോഡിലെ വി.വി. ദിലീപിനെയാണ് പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി മോചിപ്പിക്കാൻ ശ്രമിച്ചത്. ദിലീപിന്റെ സുഹൃത്ത് തൈക്കടപ്പുറത്തെ ടി.എച്ച്. ഇല്യാസാണ് (38) ബുധനാഴ്ച രാത്രി എട്ടിന് നീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് പൊലീസ് ജീപ്പ് തടഞ്ഞ് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

