ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
text_fieldsനീലേശ്വരത്തെ ഹോട്ടലിൽനിന്ന് നഗരസഭ ആരോഗ്യവകുപ്പ് പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ
നീലേശ്വരം: മന്നൻപുറത്തുകാവ് കലശ മഹോത്സവത്തിന് മുന്നോടിയായി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തി. ചിറപ്പുറം ഡിലൈറ്റ് റസ്റ്റാറന്റ്, കോൺവെന്റ് ജങ്ഷനിലെ ഉണ്ണിമണി, മഹാമായ എന്നീ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഈ ഹോട്ടലുകൾക്കും ശുചിത്വഹീനമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി പിഴയീടാക്കി തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി. ബീന, ബിജു ആണൂർ, കെ.പി. രചന എന്നിവർ പങ്കെടുത്തു. പരിശോധനകൾ തുടരുമെന്നും ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി കെ. മനോജ് കുമാർ അറിയിച്ചു.

