Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightആ​കാ​ശ​പാ​ത;...

ആ​കാ​ശ​പാ​ത; സ​മ​ര​ത്തി​നെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

text_fields
bookmark_border
ആ​കാ​ശ​പാ​ത; സ​മ​ര​ത്തി​നെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
cancel
camera_alt

ജ​ന​കീ​യ സ​മ​ര​സ​മി​തി സ​മ​ര​പ​ന്ത​ലി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ത്തി​യ​പ്പോ​ൾ ന​ട​ന്ന വാ​ക്ക് ത​ർ​ക്കം

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ന്റെ ജീ​വ​ൽ​പ്ര​ശ്ന​മാ​യ ദേ​ശീ​യ​പാ​ത​യി​ലെ ആ​കാ​ശ​പാ​ത ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​നെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നീ​ലേ​ശ്വ​രം യൂ​നി​റ്റ് സ്വീ​ക​രി​ച്ച ബ​ഹി​ഷ്ക​ര​ണ നി​ല​പാ​ടി​നെ ജ​ന​കീ​യ സ​മ​ര​സ​മി​തി അ​പ​ല​പി​ച്ചു. ജ​ന​കീ​യ​സ​മി​തി​യെ ലേ​ബ​ൽ ഇ​ല്ലാ​ത്ത സം​ഘ​ട​ന എ​ന്ന് ആ​ക്ഷേ​പി​ച്ച് ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നു​ള്ള ശ്ര​മം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും ജ​ന​വി​രു​ദ്ധ​വു​മാ​ണ്.

ജ​ന​കീ​യ സ​മ​രം ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യോ സം​ഘ​ട​ന​യു​ടെ​യോ ലേ​ബ​ലി​ൽ അ​ല്ല, മ​റി​ച്ച് നീ​ലേ​ശ്വ​ര​ത്തി​ന്റെ വി​ക​സ​നം സ്വ​പ്നം കാ​ണു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ല 11ന് ​ഒ​രു പ​റ്റം വ്യാ​പാ​രി​ക​ൾ സം​ഘ​മാ​യി ജ​ന​കീ​യ സ​മ​ര​പ്പ​ന്ത​ലി​ൽ ഇ​ര​ച്ചു​ക​യ​റി നാ​ടി​നു​വേ​ണ്ടി സ​മ​ര​മി​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത സം​ഭ​വം അ​ങ്ങേ​യ​റ്റം ഗൗ​ര​വ​മു​ള്ള​താ​ണ്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​വ​രെ തി​രി​ച്ച​യ​ച്ച​ത്. ഇ​ത് ജ​ന​കീ​യ സ​മ​ര​ത്തോ​ട് ഇ​വ​ർ​ക്കു​ള്ള പ​ര​സ്യ​മാ​യ അ​സ​ഹി​ഷ്ണു​ത​യും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ മ​നോ​ഭാ​വ​വു​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജ​ന​കീ​യ സ​മ​രം തു​ട​ങ്ങി​യ​തി​നു ശേ​ഷം മു​ഖം ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി വ​ള​രെ വൈ​കി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും അ​തേ​സ​മ​യം അ​തേ ആ​വ​ശ്യ​ത്തി​നാ​യി 65 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ത്തെ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് നി​ല​പാ​ട് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന​താ​ണ്. വ്യാ​പാ​രി സ​മൂ​ഹ​ത്തെ അ​ട​ച്ചാ​ക്ഷേ​പി​ച്ചു എ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത്ത​രം സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ​കൊ​ണ്ട് ജ​ന​കീ​യ​സ​മ​ര​ത്തെ പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​കാ​ശ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ സ​മ​രം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeindustrykerala tradersneeleswaram
News Summary - Skyway; Kerala traders and industry unite against the strike
Next Story