Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപൊലീസുകാരുടെ...

പൊലീസുകാരുടെ ദാഹമകറ്റാൻ ശിവദാസ​െൻറ ഇളനീർ

text_fields
bookmark_border
പൊലീസുകാരുടെ ദാഹമകറ്റാൻ ശിവദാസ​െൻറ ഇളനീർ
cancel

നീലേശ്വരം: കത്തുന്ന വേനലിൽ നീലേശ്വരത്ത് വാഹനപരിശോധന നടത്തുന്ന ​െപാലീസ് ഉദ്യോഗസ്ഥർക്ക് ഇളനീർ നൽകി മാതൃകയായി യുവാവ്. നീലേശ്വരം നഗരത്തിൽ താമസിക്കുന്ന ആധാരം എഴുത്തുകാരനായ വി.വി. ശിവദാസനാണ് ഈ സദ്​പ്രവൃത്തി ചെയ്യുന്നത്.

ശിവദാസൻ പാട്ടത്തിനെടുത്ത പറമ്പിലെ തെങ്ങിൽനിന്ന്​ സ്വന്തം വാഹനത്തിൽ കൊണ്ടുവന്നാണ് ഇളനീർ സൗജന്യമായി കൊടുക്കുന്നത്. ഒരു ദിവസം 30ഓളം ഇളനീർ ഇതിനായി വേണ്ടിവരും. ഹൈവേ ജങ്​ഷൻ, കോൺവൻറ് ജങ്​ഷൻ, അലിങ്കീഴിൽ, ചായ്യോം ബസാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്​ 24 മണിക്കൂറും വാഹന പരിശോധന നടത്തുന്ന പൊലീസുകാർക്ക് ക്ഷീണം അകറ്റാൻ ഇളനീർ സഹായിക്കുന്നു.

ഒരു ഇളനീരിന് കടയിൽ 40 രൂപയാണ് ഈടാക്കുന്നതെങ്കിൽ ശിവദാസൻ എല്ലാ ദിവസവും സൗജന്യമായാണ് എത്തിച്ചുനൽകുന്നത്. ലോക്ഡൗൺ കഴിയുംവരെ പൊലീസ​ുകാർക്ക് ഇതുപോലെ ഇളനീർ നൽകുമെന്ന് ശിവദാസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policecoconut water
News Summary - sivadasan gives coconut water to police
Next Story