നിറക്കൂട്ടുകളിൽ വിസ്മയം തീർത്ത് ശിവന്യ
text_fieldsചായ്യോം പള്ളിയത്തെ ശിവന്യ ചിത്രരചനയിൽ
നീലേശ്വരം: നിറക്കൂട്ടുകൾകൊണ്ട് വിസ്മയം തീർക്കുകയാണ് ചായ്യോം പള്ളിയത്തെ ശിവന്യ. ലോക്ഡൗൺ ആരംഭിച്ചപ്പോൾ ലഭിച്ച ഒഴിവുസമയത്താണ് ഈ ഏഴാം ക്ലാസുകാരി പൂർണമായും ചിത്രകലയിലേക്ക് തിരിയുന്നത്.
ചായോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ശിവന്യ അഞ്ചാം ക്ലാസ് മുതൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയെങ്കിലും ഇപ്പോൾ പെൻസിൽ ഡ്രോയിങ്, മ്യൂറൽ പെയിൻറിങ്, മണ്ഡല ആർട്ട് എന്നിവയിലൊക്കെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കൂടാതെ വിവിധ ക്രാഫ്റ്റ് വർക്കുകളും ചെയ്യുന്നുണ്ട്.
അച്ഛൻ ഗംഗാധരനും അമ്മ വിദ്യയും സഹോദരൻ പാർത്ഥിവും പിന്തുണയേകി ഒപ്പമുണ്ട്. വരച്ച ചിത്രങ്ങൾ ഒന്നും വിൽക്കാറില്ലെങ്കിലും അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ നൽകാറുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

