Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഫോം ഷീറ്റിൽ ബസ്...

ഫോം ഷീറ്റിൽ ബസ് മിനിയേച്ചർ ഒരുക്കി ശരത്

text_fields
bookmark_border
ഫോം ഷീറ്റിൽ ബസ് മിനിയേച്ചർ ഒരുക്കി ശരത്
cancel
camera_alt

ശരത് പുത്തക്കാൽ ഹോം ഷീറ്റിൽ നിർമിച്ച ബസ് മിനിയേച്ചർ

നീലേശ്വരം: ഫോം ഷീറ്റിൽ ബസി​​െൻറ മിനിയേച്ചർ രൂപമൊരുക്കി താരമായി മടിക്കൈ പൂത്തക്കാൽ സ്വദേശി ശരത്. വാഹനങ്ങളുടെ മിനിയേച്ചർ മാതൃകയൊരുക്കുന്ന വിഡിയോ കണ്ട് ത്രില്ലടിച്ചാണ് ശരത് ഈ മേഖലയിലേക്ക് കടന്നുവന്നത്. ബസ് നിർമാണം ഹിറ്റായതോടെ നിരവധി ഓർഡറുകളാണ് ഈ കലാകാരനെ തേടിയെത്തുന്നത്.

മുണ്ടോട്ട് കാഞ്ഞിരപ്പൊയിൽ ബോർഡ് വെച്ച ഒരു ആർ.എം.എസ് ബസ് പൂത്തക്കാലിലെ ശരത്തി​​െൻറ വീട്ടിലുണ്ട്. ഒരുവർഷം സമയമെടുത്ത് ഫോം ഷീറ്റിൽ പണിത ഒരു ഉഗ്രൻ മിനിയേച്ചർ ബസാണിത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇത്​ ഒരുക്കിയത്​. ഐ.ടി.ഐ പഠനം കഴിഞ്ഞ് അലൂമിനിയം ഫാബ്രിക്കേഷനും പോളിഷിങ്ങുമൊക്കെയായി നടക്കുമ്പോഴാണ് ശരത്തി​െൻറ മനസ്സിൽ മിനിയേച്ചർ ബസ് എന്ന ആശയം ഉടലെടുക്കുന്നത്.

ലോക്ഡൗണിൽ ഫേസ്ബുക്കിൽ വാഹനങ്ങളുടെ മിനിയേച്ചർ ഉണ്ടാക്കുന്ന വിഡിയോ കണ്ട് ത്രില്ലടിച്ചായിരുന്നു തുടക്കം. ഇതിനായി ഫോം ഷീറ്റ് സംഘടിപ്പിച്ച് നാട്ടിലെ ബസി​​െൻറ അളവെടുത്ത് 2020 ഒക്ടോബറിൽ പണിയാരംഭിച്ച് 2021 നവംബർ നിർമാണം പൂർത്തിയായി.

ബസി‍െൻറ മുന്നിലെ ഗ്ലാസ് എച്ച്.പി ഷീറ്റാണ്. വാതിലി​​െൻറ വിജാഗിരി ഉണ്ടാക്കിയത് ടിന്ന് മുറിച്ചെടുത്താണ്. വശങ്ങളിലെ കമ്പിയാകട്ടെ സൈക്കിൾ റിമ്മും. ടയറിന് ബോൾ ബെറയിങ്​ ഉപയോഗിച്ചു. പേപ്പർ സ്​റ്റിക്കറുപയോഗിച്ചാണ് പേര്​ പതിച്ചത്​. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ചലിപ്പിക്കാവുന്ന ചെയ്സ് 9000 രൂപക്ക് ഓൺലൈനിൽ കിട്ടും. 60 സെൻ്റി മീറ്റർ നീളവും 15 സെൻ്റി മീറ്റർ വീതിയും 13 സെൻ്റി മീറ്റർ ഉയരവുമാണ് ബസിനുള്ളത്. കൂട്ടുകാരനായ ഷിതിനാണ് വയറിങ് ചെയ്തത്. മിനിയേച്ചർ കലാകാരന്മാരുടെ നിരവധി നവമാധ്യമ കൂട്ടായ്മയിൽ പങ്കാളിയാണ് ഇപ്പോൾ ശരത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miniature busfoam sheet
News Summary - sarath created bus miniature using foam sheet
Next Story