Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്പമ്പോ... ഈ പൊടി

text_fields
bookmark_border
റോഡ് പണിയിൽ പൊടിതിന്ന് വ്യാപാരികളും യാത്രക്കാരും
അമ്പമ്പോ... ഈ പൊടി
cancel
camera_alt

മെയിൻ ബസാർ റോഡിലെ പൊടിയിൽനിന്ന് രക്ഷനേടാൻ വ്യാപാരികൾ

വെള്ളം ഒഴിക്കുന്നു

നീലേശ്വരം: നഗരസഭ റോഡിൽ നടത്തിയ തലതിരിഞ്ഞ നടപടിമൂലം പൊടിതിന്ന് മടുത്തിരിക്കുകയാണ് വ്യാപാരികളും യാത്രക്കാരും. ഒരു ദിവസം മുഴുവൻ ഗതാഗതം നിർത്തലാക്കി നടത്തിയ മെയിൻ ബസാർ റോഡിന്റെ അറ്റകുറ്റപ്പണിമൂലമാണ് എല്ലാവരും ദുരിതത്തിലായത്.

ബസ് സ്റ്റാൻഡിലേക്കുള്ള മെയിൽ ബസാർ റോഡിൽ എ.ആർ ട്രേഡേഴ്സിനു സമീപം റോഡ് പൂർണമായും തകർന്നിരുന്നു. ഈ ഭാഗം നഗരസഭ അറ്റകുറ്റപ്പണി നടത്തിയതിന്റെ പിറ്റേദിവസം വീണ്ടും തകർന്നു. ഇപ്പോൾ പൊടിപടലംമൂലം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.

സമീപത്തെ വ്യാപാരികൾ പൊടിശല്യംമൂലം സ്ഥാപനത്തിന്റെ മുന്നിൽ കർട്ടനിട്ട് മൂടിയിരിക്കുകയാണ്. കരിങ്കൽ ചീളുകൾ റോഡ് മുഴുവൻ ചിതറിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്ന സ്ഥിതിയാണ്. നഗരസഭ ഓഫിസിന്റെ 50 മീറ്റർ ദൂരെയുള്ള റോഡിന്റെ ദുരവസ്ഥ കാണാൻപോലും അധികൃതർ തയാറാകുന്നില്ല. ഇതുമൂലം ദീർഘദൂര ബസുകൾ ദേശീയപാത വഴി കടന്നുപോകുന്ന അവസ്ഥയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - road construction difficult for Traders and commuters
Next Story