Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാത്രം തലയിൽ കുടുങ്ങിയ ഒന്നര വയസ്സുകാരനെ രക്ഷപ്പെടുത്തി

text_fields
bookmark_border
head trapped ina vessel
cancel
camera_alt

കുട്ടിയുടെ തലയിൽ കുടുങ്ങിയ സ്​റ്റീൽ പാത്രം കാഞ്ഞങ്ങാട് അഗ്നിശമനസേന മുറിച്ചുമാറ്റുന്നു 

നീലേശ്വരം: തൈക്കടപ്പുറത്ത് തലയിൽ സ്‌റ്റീൽ പാത്രം കുടുങ്ങിയ ഒന്നര വയസ്സായ കുട്ടിയെ കാഞ്ഞങ്ങാട് അഗ്നിശമനസേന രക്ഷപ്പെടുത്തി. തൈക്കടപ്പുറത്തെ അൻഫിൽ -നഫീസത്ത് ദമ്പതികളുടെ മകൻ സെൻമാലിക്കാണ്‌ പാത്രത്തിൽ തല കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 10ന് വീട്ടിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ തല പാത്രത്തിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും

കട്ടിയുള്ള പാത്രമായതിനാൽ സാധിച്ചില്ല. അഗ്​നി രക്ഷസേന ഷിയേർസ്, ഷീറ്റ് കട്ടർ എന്നിവ ഉപയോഗിച്ച് സാഹസികമായി മുറിച്ചുമാറ്റി. ഈ വഴിക്കു പോവുകയായിരുന്ന പിങ്ക്​ പൊലീസ് വാഹനം തടഞ്ഞുനിർത്തിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.

ഉടൻ പൊലീസ്‌ ഓഫിസർമാരായ എസ്.ഐ രമണി, സുചിത്ര, രേഷ്മ എന്നിവർ പൊലീസ്‌ വാഹനത്തിൽ കയറ്റി കാഞ്ഞങ്ങാട് അഗ്നിരക്ഷ നിലയത്തിലേക്ക് കുട്ടിയെ എത്തിക്കുകയായിരുന്നു. സ്​റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകര‍െൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rescued one and half year old boy who's head trapped in a vessel
Next Story