ബഡ്സ് സ്കൂൾ കുട്ടികളുടെ നോട്ട്ബുക്കുകൾക്ക് വിപണിയൊരുക്കി രാജാസ് വിദ്യാർഥികൾ
text_fieldsബഡ്സ് സ്കൂൾ കുട്ടികൾ നിർമിച്ച നോട്ട്ബുക്കുകൾ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.എസ്. വീണക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം: നഗരസഭയുടെ പ്രത്യാശ ബഡ്സ് സ്കൂളിലെ കുട്ടികൾ നിർമിച്ച നോട്ടുബുക്കുകൾ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ വിറ്റഴിക്കും. നിർമിച്ച അഞ്ഞൂറോളം നോട്ട്ബുക്കുകൾ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയിൽനിന്ന് രാജാസ് സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.എസ്. വീണ എറ്റുവാങ്ങി.
വൈസ്ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുഭാഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ഗൗരി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വീണ, ഗൈഡ് ക്യാപ്റ്റൻ കെ.പി. രാജേശ്വരി, വളന്റിയർ ലീഡർ ഋതിക ബാലൻ, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ കെ.വി. ജലജ എന്നിവർ സംസാരിച്ചു.

