Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightറെയിൽവേ മേൽപാലം...

റെയിൽവേ മേൽപാലം നടപ്പാത; പുതുക്കാൻ ഫണ്ട് അനുവദിച്ചു

text_fields
bookmark_border
റെയിൽവേ മേൽപാലം നടപ്പാത; പുതുക്കാൻ ഫണ്ട് അനുവദിച്ചു
cancel
camera_alt

അപകടാവസ്ഥയിലായ മേൽപാലത്തിന്‍റെ തൂൺ

നീലേശ്വരം: നഗരത്തിൽ രാജാ റോഡിനോട് ചേർന്നുള്ള നീലേശ്വരം റെയിൽവേ മേൽപാലത്തിന്റെ നടപ്പാത പുനർനിർമിക്കാൻ 44 ലക്ഷം രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയതായി എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു. മേൽപാലത്തിന്റെ അപകടസ്ഥിതി സംബന്ധിച്ച് 2025 ഡിസംബർ 18ന് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം 44 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. നൂറു കണക്കിന് സ്കൂൾ വിദ്യാർഥികൾ ദിവസവും കടന്നുപോയിരുന്നത് അപകടാവസ്ഥയിലുള്ള ഈ നടപ്പാതയിലായിരുന്നു. നടപ്പാതയുടെ തൂണുകൾ ചരിഞ്ഞ് ഏതുനിമിഷവും അപകടം സംഭവിക്കുന്ന തരത്തിലായിരുന്നു നിൽപ്പ്. മേൽപാലത്തിലെ റെയിൽ പാളത്തിന്‍റെ കിഴക്കുഭാഗത്തെ നടപാതയിലെ തൂണാണ് അപകടാവസ്ഥയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renovationFundsrailway overpassAllocate
News Summary - Railway overpass pavement; Funds allocated for renovation
Next Story