അപകടക്കുഴിയടച്ച് മാതൃകയായി ഹോംഗാർഡ്
text_fieldsമെയിൻ ബസാർ തളിയിൽ ജങ്ഷൻ റോഡിലെ കുഴിയടക്കുന്ന ഹോംഗാർഡ് കുഞ്ഞിരാമനെ സഹായിക്കുന്ന ഓട്ടോ തൊഴിലാളികൾ
നീലേശ്വരം: സർവിസിൽനിന്ന് വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കെ ജോലിചെയ്ത നാടിന് നന്മനിറഞ്ഞ സേവനം നൽകിയാണ് ഹോം ഗാർഡ് കുഞ്ഞിരാമൻ യാത്രയാകുന്നത്. ചീമേനി പൊതാവൂർ സ്വദേശിയും നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഞ്ഞിരാമനാണ് റോഡിലെ അപകടക്കുഴിയടച്ച് മാതൃകപ്രവർത്തനം നടത്തിയത്.
നീലേശ്വരം മെയിൻ ബസാർ ജങ്ഷനിലെ തളിയിൽ റോഡിലെ പാതാളക്കുഴി അടക്കാൻ സ്വയം സന്നദ്ധനായപ്പോൾ സഹായത്തിന് ഓട്ടോ ഡ്രൈവർമാരും രംഗത്തെത്തി. ഈ കുഴിയിൽ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന മുഴുവൻ ബസുകളും തളിയിൽ റോഡ് വഴി കടന്നുപോകുന്നതിനാൽ റോഡുകളെല്ലാം തകർന്നനിലയിലാണ്.
രണ്ടാഴ്ച മുമ്പ് പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസീരാജിന് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. റോഡ് തകർന്നിട്ടും നഗരസഭ അധികൃതർ താൽക്കാലിക പരിഹാരം കാണാൻപോലും തയാറായിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

