പത്തംഗ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി
text_fieldsനീലേശ്വരം: പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന പത്തംഗ സംഘത്തെ വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി. ചെറുപനത്തടിയിലെ ജയേഷ് ജോസ് (42), കരിക്കേയിലെ കെ. സുരേഷ്, പടന്നക്കാട് സ്വദേശി ടി. സുരേശൻ (56), ചുള്ളിയിലെ സുനിൽ ബേബി (46), കോട്ടപ്പുറത്തെ ഇർഷാദ് (47), കൊട്ടോടിയിലെ സി.കെ. സലാം (50), പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുറഹ്മാൻ (49), കാലിച്ചാനടുക്കത്തെ എൻ.സി. വർക്കി, പടിമരുത് സ്വദേശി സൈമൺ ജോർജ് (55), പനത്തടിയിലെ സാബു ജോസഫ് (50) എന്നിവരെയാണ് എസ്.ഐ എം.പി. വിജയകുമാറും സംഘവും അറസ്റ്റു ചെയ്തത്.
കളിസ്ഥലത്തുനിന്ന് ഒരാൾ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഏഴിന് മങ്കയത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ശീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്തുനിന്ന് 38,000 രൂപയും പൊലീസ് കണ്ടെടുത്തു. പരിശോധനയിൽ എ.എസ്.ഐമാരായ രാജൻ, സജി ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഷാദ്, ബിജു, ഡ്രൈവർ മജീദ്, ഹോംഗാർഡുമാരായ രാജൻ, ഗോപി എന്നിവരുമുണ്ടായിരുന്നു.

