ലഹരി സംഘങ്ങളെ കണ്ടെത്താൻ ഡ്രോൺ പറത്തി പൊലീസ്
text_fieldsസ്റ്റേഷൻ പരിധിയിൽ ഡ്രോൺ പറത്തി ലഹരി
സംഘങ്ങളെ കണ്ടെത്തുന്ന പൊലീസ് സംഘം
നീലേശ്വരം: വർധിച്ചുവരുന്ന ലഹരിക്കെതിരെ ഡ്രോണുമായി പൊലീസ്. ലഹരി സംഘങ്ങളെ കണ്ടെത്തുന്നതിെന്റ ഭാഗമായുള്ള നടപടികൾ ശക്തമാക്കുന്നതിനാ് ഡ്രോൺ പറത്തി നീലേശ്വരം പൊലീസിെന്റ വ്യാപകമായ പരിശോധന. പൊലീസിെന്റ സ്വന്തം ആകാശ കാമറയിലൂടെയാണ് ലഹരി സംഘങ്ങളെ പിടികൂടാനുള്ള പുതിയ തന്ത്രം സ്വീകരിക്കുന്നത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ നീലേശ്വരം നഗര പ്രദേശങ്ങൾ, കോട്ടപ്പുറം, തൈക്കടപ്പുറം എന്നീ ഭാഗങ്ങളിലാണ് വ്യാഴാഴ്ച നിരീക്ഷണം നടത്തിയത്. കേരള പൊലീസ് ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച് സെന്ററാണ് ഡ്രോൺ വികസിപ്പിച്ചത്. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ തെളിമയുള്ള ചിത്രങ്ങളും വിഡിയോകളും നൽകും. 120 മീറ്ററിൽ അധികം ഉയരത്തിൽ ആകാശ നിരീക്ഷണം നടത്തുവാൻ സാധിക്കും. ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനാണ് ഡ്രോൺ പരിശോധന നടത്തുന്നത്. പൊലീസ് ഇൻസ്പെക്ടർ കെ. പ്രേംസദൻ, സബ് ഇൻസ്പെക്ടർ എ.എം. രഞ്ജിത്കുമാർ, സ്റ്റേഷൻ റൈറ്റർ എം. മഹേന്ദ്രൻ, ജനമൈത്രീ ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, കെ. പ്രഭേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആകാശ പരിശോധന നടത്തിയത്. ചീമേനീ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. ശ്രീകാന്താണ് റിമോട്ട് പൈലറ്റ് ഇൻ കമാൻഡായി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

