Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപ്ലാസ്റ്റിക് റീ...

പ്ലാസ്റ്റിക് റീ സൈക്ലിങ് കമ്പനി ഉപരോധിച്ചു; സംഘർഷം

text_fields
bookmark_border
പ്ലാസ്റ്റിക് റീ സൈക്ലിങ് കമ്പനി ഉപരോധിച്ചു; സംഘർഷം
cancel
camera_alt

പ്ലാ​സ്റ്റി​ക്​ റീ​സൈ​ക്ലി​ങ് ക​മ്പ​നി​ക്കെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ഉ​പ​രോ​ധം

നീ​ലേ​ശ്വ​രം: ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ മൊ​ള​വി​ന​ടു​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് റീ​സൈ​ക്ലി​ങ്​ ക​മ്പ​നി നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഉ​പ​രോ​ധി​ച്ചു. ഇ​തു​മൂ​ലം സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. സി.​പി.​എം നേ​താ​ക്ക​ൾ എ​ത്തി​യാ​ണ് നാ​ട്ടു​കാ​രെ പി​ന്തി​രി​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് റീ​സൈ​ക്കി​ൾ ക​മ്പ​നി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രു​നൂ​റോ​ളംപേർ അ​ണി​നി​ര​ന്നു.

ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ ക​മ്പ​നി പൂ​ട്ടു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്​ വി. ​പ്ര​കാ​ശ​ൻ, സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​രാ​ജ​ൻ, ബാ​ല​ൻ നാ​ര എ​ന്നി​വ​രു​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച് 15നു​ള്ളി​ൽ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ നാ​ട്ടു​കാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. എം.​വി. നാ​രാ​യ​ണ​ൻ, ജ​യേ​ഷ്, സ​തീ​ഷ്, സ​തീ​ഷ് പു​തു​ച്ചേ​രി എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConflictBlockadePlastic Recycling Company
News Summary - Plastic recycling company blockade; conflict
Next Story