പള്ളിക്കര റെയിൽവേ ഗേറ്റ് വീണ്ടും തകരാറിൽ; നിശ്ചലമായി ദേശീയപാത
text_fieldsപള്ളിക്കര റെയിൽവേ ഗേറ്റ് റോപ് തകരാറിലായതിനെ തുടർന്ന് അടഞ്ഞുകിടക്കുന്നു
നീലേശ്വരം: പള്ളിക്കര റെയിൽവേ ഗേറ്റ് വീണ്ടും തകരാറിലായി. ഞായറാഴ്ച രാവിലെയാണ് സംഭവം. തീവണ്ടി കടന്നുപോകാനായി രാവിലെ 9.30ന് അടച്ചശേഷം തുറക്കാനുള്ള ശ്രമം നടന്നില്ല. റോപ്പിന് വന്ന തകരാർ മൂലമാണ് ഗേറ്റ് അടച്ചത് ഉയർത്താൻ പറ്റാതെയായത്. ഇതുമൂലം ആറു മണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം പൂർണമായും നിലച്ചു.
കോട്ടപ്പറം അച്ചാംതുരുത്തി പാലംവഴി പയ്യന്നൂരിലേക്കും ചാത്തമത്ത് പേരോൽവഴി കാഞ്ഞങ്ങാട് ഭാഗത്തേക്കും വാഹനങ്ങളെ തിരിച്ച് വിട്ടു. ഉച്ചക്കുശേഷം മൂന്നോടുകൂടിയാണ് ഗതാഗതം പുനരാരംഭിച്ചത്.
രണ്ടാഴ്ചക്കുള്ളിൽ മൂന്നുതവണ വാഹനമിടിച്ച് തകർത്തും ഇപ്പോൾ റോപ്പും തകരാറിലായി നാലുതവണയാണ് ദേശീയപാത ഗതാഗതം സ്തംഭിച്ചത്. ദേശീയപാതയിൽ അവശേഷിക്കുന്ന ഗേറ്റ് ഒഴിവാക്കി നിർമാണം പൂർത്തിയായ പള്ളിക്കര റെയിൻവെ മേൽപാലം ഉടൻ തുറന്നുകൊടുക്കണമെന്നാവശ്യം ഇതോടെ കൂടുതൽ ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

