Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപള്ളിക്കര റെയിൽവേ...

പള്ളിക്കര റെയിൽവേ ഗേറ്റ് പൊട്ടിവീണു; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
പള്ളിക്കര റെയിൽവേ ഗേറ്റ് പൊട്ടിവീണു; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
cancel
camera_alt

പ​ള്ളി​ക്ക​ര റെ​യി​ൽ​വേ ഗേ​റ്റ് ത​ക​ർ​ന്ന​ത് ശ​രി​യാ​ക്കു​ന്ന ജീ​വ​ന​ക്കാ​രും ഗേ​റ്റി​ൽ കു​ടു​ങ്ങി​യ വാ​ഹ​ന​യാ​ത്ര​ക്കാ​രും

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ൽ റെ​യി​ൽ​വേ ഗേ​റ്റ് പൊ​ട്ടി​വീ​ണു. ഇ​തോ​ടെ, ദേ​ശീ​യ​പാ​ത​യി​ൽ നാ​ലു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ 6.40ഓ​ടെ മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് ക​ട​ന്നു​പോ​കാ​നാ​യി ഗേ​റ്റ് അ​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് റെ​യി​ൽ​വേ​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ഗേ​റ്റി​െൻറ ബോ​ള്‍ട്ട് പൊ​ട്ടി താ​ഴേ​ക്ക് പ​തി​ച്ച​ത്. 10.30ന് ​ശേ​ഷ​മാ​ണ് ത​ക​ർ​ന്ന ഗേ​റ്റ് ന​ന്നാ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്.

പ​ള്ളി​ക്ക​ര മേ​ല്‍പാ​ല​ത്തി​െൻറ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ലേ​ര്‍പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ വെ​ല്‍ഡി​ങ്​ മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഗേ​റ്റ് ന​ന്നാ​ക്കി​യ​ത്. മ​ട​ക്ക​ര കോ​ട്ട​പ്പു​റം പാ​ലം വ​ഴി​യും ക​യ്യൂ​ര്‍ അ​ര​യാ​ക്ക​ട​വ് ക​ണി​ച്ചി​റ പാ​ലം വ​ഴി​യു​മാ​ണ്​ ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ കോ​ട്ട​പ്പു​റം പാ​ല​ത്തി​ലും മ​ടി​ക്കൈ-​ക​ണി​ച്ചി​റ പാ​ല​ത്തി​ലും ക​യ്യൂ​ര്‍ അ​ര​യാ​ക്ക​ട​വ് റൂ​ട്ടി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. നീ​ലേ​ശ്വ​രം, ച​ന്തേ​ര, ചീ​മേ​നി സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സു​കാ​ര്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി എ​ത്തി. മം​ഗ​ളൂ​രു, പ​രി​യാ​രം ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് രോ​ഗി​ക​ളേ​യും കൊ​ണ്ടു​പോ​കു​ന്ന ആം​ബു​ല​ന്‍സു​ക​ള​ട​ക്കം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pallikkaraRailway Gate
News Summary - Pallikkara railway gate collapses; Traffic block on National Highwa
Next Story