Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകിടാവുകളുടെ വംശവർധന; ‘പാലാഴി' പദ്ധതി ശ്രദ്ധേയമാകുന്നു

text_fields
bookmark_border
ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വരുമാനവും കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പാക്കുക ലക്ഷ്യം
പെൺകിടാവുകളുടെ വംശവർധന; ‘പാലാഴി പദ്ധതി ശ്രദ്ധേയമാകുന്നു
cancel
camera_alt

ക​ന്നു​കാ​ലി​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

നീലേശ്വരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പാലാഴി' വഴി ക്ഷീരമേഖലയിൽ പുതുവിപ്ലവം. കന്നുകാലികളുടെ ആരോഗ്യപരിപാലനം, പാലുല്‍പാദന വര്‍ധന, ശാസ്ത്രീയ പ്രജനന രീതികള്‍, ധാതുലവണങ്ങളുടെ ലഭ്യത, തീറ്റപ്പുല്‍കൃഷി എന്നിവക്ക് പ്രാധാന്യം നല്‍കുന്ന ഒരു വര്‍ഷത്തെ പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വരുമാനവും കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകളുടെ ഉപയോഗമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഈ സാങ്കേതികവിദ്യയിലൂടെ പെണ്‍കിടാവുകള്‍ ജനിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനാകും. ബീജമാത്രകള്‍ വാങ്ങുന്നതിനുള്ള ചെലവ് ബ്ലോക്ക് പഞ്ചായത്ത് വഹിക്കുന്നു. പദ്ധതിയിലൂടെ ഇതുവരെ 25 പെണ്‍കിടാവുകള്‍ ജനിച്ചു. പ്രസവാനന്തരം പശുക്കള്‍ തളര്‍ന്നുവീഴുന്നതിന് കാല്‍സ്യത്തിന്റെ കുറവ് കാരണമാകാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പ്രതിരോധനടപടികള്‍ക്കും തുടക്കമിട്ടു. കൃത്രിമ ബീജാധാനത്തിനുശേഷം 30 ദിവസത്തിനകം ഗര്‍ഭധാരണം സ്ഥിരീകരിക്കുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയത്തിനുമായി 23 ലക്ഷം രൂപ ചെലവില്‍ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് സ്‌കാനര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പച്ചപ്പുല്ലിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിലൂടെ കാലിത്തീറ്റച്ചെലവ് കുറക്കാനും കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പാലുല്‍പാദനം വര്‍ധിപ്പിക്കാനും സാധിക്കും. മെച്ചപ്പെട്ട പ്രജനന രീതികള്‍, രോഗപ്രതിരോധം, തീറ്റപ്പുല്‍ വികസനം എന്നിവയിലൂടെ ക്ഷീരമേഖലയെ കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാന്‍ പാലാഴി പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഓഫിസർ ഡോ. എല്‍. വിശ്വലക്ഷ്മി പറഞ്ഞു. കന്നുകാലികളുടെ ആരോഗ്യവും പാലുല്‍പാദനവും മെച്ചപ്പെടുത്തുന്നതിനൊപ്പം ക്ഷീരകര്‍ഷകരുടെ ഉല്‍പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Boosting Female Calves: Parappa Block Panchayat’s 'Palazhi' Dairy Project Gains Attention
Next Story