പാലായി അണക്കെട്ട് പാലം നിർമാണം അന്തിമഘട്ടത്തിൽ
text_fieldsപാലായി റഗുലേറ്റർ കം ഷട്ടർ പാലം
നീലേശ്വരം: നീലേശ്വരത്തിെൻറ സ്വപ്നപദ്ധതിയായ പാലായി റഗുലേറ്റർ കം ഷട്ടർ പാലം നിർമാണം അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
227 മീറ്ററാണ് പാലത്തിെൻറ നീളം. മുഴുവൻ തൂണുകളുടെ നിർമാണവും പൂർത്തിയായി. അണക്കെട്ട് പാലമായതിനാൽ ഒരു ഭാഗം ഷട്ടർ നിർമിക്കും.
65 കോടി രൂപയാണ് പദ്ധതി തുക. നബാർഡിെൻറ സഹായത്തോടെയാണ് പ്രവൃത്തി നടക്കുന്നത്. നീലേശ്വരം നഗരസഭയിലെ പാലായി, കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂക്കോട്ടും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.
നീലേശ്വരം നഗരസഭ, കിനാനൂർ കരിന്തളം, ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കാർഷിക അഭിവൃദ്ധിക്കും ഇത് സഹായകരമാകും. ചീമേനിയിൽ നിന്ന് കാസർകോേട്ടക്ക് എളുപ്പത്തിൽ എത്താൻ പാലം സഹായകരമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

