Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകളിക്കളം നിറച്ച്​...

കളിക്കളം നിറച്ച്​ നെൽകൃഷി; കോളടിച്ച്​ കുട്ടിക്കൂട്ടം

text_fields
bookmark_border
കളിക്കളം നിറച്ച്​ നെൽകൃഷി; കോളടിച്ച്​ കുട്ടിക്കൂട്ടം
cancel
camera_alt

ക​രി​ന്ത​ളം പെ​രി​യ​ങ്ങാ​ന​ത്തെ കു​ട്ടി​ക​ളു​ടെ ക​ര​നെ​ൽ കൃ​ഷി വി​ള​െ​വ​ടു​പ്പ്

നീ​ലേ​ശ്വ​രം: വോ​ളി​ബാ​ള്‍ മൈ​താ​നി​യി​ലും പ​രി​സ​ര​ത്തും കൃ​ഷി​യി​റ​ക്കി​യ ക​ര​നെ​ൽ കൊ​യ്‌​തെ​ടു​ത്ത് ക​രി​ന്ത​ളം പെ​രി​യ​ങ്ങാ​ന​ത്തെ കു​ട്ടി​ക​ൾ. വി​ഷ്ണു​മൂ​ര്‍ത്തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ര്‍മി​ച്ച വോ​ളി​ബാ​ള്‍ കോ​ര്‍ട്ടി​ലാ​ണ് കു​ട്ടി​ക​ൾ കൊ​യ്​​ത്ത്​ ന​ട​ത്തി​യ​ത്.പ്ര​സ​ന്ന​കു​മാ​ര്‍, പ്ര​ശോ​ഭി​ത്ത്, പ്ര​ഭാ​ത്, പ്ര​ണ​വ്, ആ​കാ​ശ്, കൃ​ഷ്ണ​ജ്, വി​ഷ്ണു​ദേ​വ്, വി​ഷ്ണു​പ്രി​യ, കാ​ശി​നാ​ഥ​ന്‍, അ​ര്‍ജു​ന്‍, ആ​രു​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൃ​ഷി.

ലോ​ക്ഡൗ​ണി​നു​മു​മ്പ്,​ പ്ര​ദേ​ശ​ത്തെ കാ​യി​ക രം​ഗ​ത്ത് കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചേ​ര്‍ന്ന് പെ​രി​യ​ങ്ങാ​നം വി​ഷ്ണു​മൂ​ര്‍ത്തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വോ​ളി​ബാ​ള്‍ കോ​ര്‍ട്ട് നി​ര്‍മി​ച്ച​ത്. പ​ഴ​യ ത​ല​മു​റ​യി​ലെ ക​ളി​ക്കാ​രെ​യും പു​തി​യ ത​ല​മു​റ​യെ​യും ചേ​ര്‍ത്ത് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ക​ളി​യും പ​രി​ശീ​ല​ന​വും ആ​രം​ഭി​ക്കാ​നി​രി​ക്കെ കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തി. ഇ​തോ​ടെ പ​രി​ശീ​ല​ന സ്വ​പ്​​നം ത​ല്‍ക്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​ച്ചു. പി​ന്നീ​ട് കു​ട്ടി​ക​ളു​ടെ മ​ന​സ്സി​ല്‍ വ​ള​ര്‍ന്നു​വ​ന്ന ആ​ശ​യ​മാ​ണ് വോ​ളി​ബാ​ള്‍ കോ​ര്‍ട്ടി​ലും പ​രി​സ​ര​ത്തും ക​ര​നെ​ല്‍ കൃ​ഷി. നി​ല​മൊ​രു​ക്കാ​നും മ​റ്റും കു​ട്ടി​ക​ള്‍ ത​ന്നെ രം​ഗ​ത്തെ​ത്തി.

വി​ത്ത് എ​ത്തി​ക്കാ​നും വി​ത്തി​ടാ​നും മു​തി​ര്‍ന്ന​വ​രു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു. കൊ​യ്ത്തു​ത്സ​വം വോ​ളി​ബാ​ള്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ കെ. ​വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenPaddyplaygrounds
Next Story