ഓൺലൈൻ തട്ടിപ്പ്: യുവാവിന് ലക്ഷങ്ങൾ നഷ്ടപെട്ടു
text_fieldsനീലേശ്വരം: ഓൺലൈൻ തട്ടിപ്പിൽപെട്ട് നീലേശ്വരം സ്വദേശിടെ ലക്ഷങ്ങൾ നഷ്ടപെട്ടു. നീലേശ്വരം പള്ളിക്കര മുതിരുമ്മലിലെ കെ. ഷൈജുവിന്റെ 6,27,800 രൂപയാണ് ഓൺലൈനിലൂടെ അജ്ഞാതൻ തട്ടിയത്. 2023 ജൂലൈ 30 മുതൽ ആഗസ്റ്റ് വരെയുള്ള ദിവസങ്ങളിലാണ് പണം നഷ്ടപ്പെട്ടത്. ഷൈജു സ്റ്റോക്ക് മാർക്കറ്റിൽ 6,27,800 രൂപ നിക്ഷേപിച്ചിരുന്നു.
സ്റ്റോക്ക് മാർക്കറ്റിങ് പഠിപ്പിക്കുന്ന കമ്പനിയെന്ന വ്യാജേനയാണ് അജ്ഞാതനായ വ്യക്തി ഷൈജുവിനെ പരിചയപെട്ടത്. പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടതായി ബോധ്യമായത്. തുടർന്ന്, ഷൈജു നീലേശ്വരം പൊലീസിൽ പരാതി നൽകി. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകളും സൈബർ പൊലീസും ബോധവത്കരണ പരിപാടികൾ തുടരുന്നതിനിടയിലാണ് ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നത്.

