Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നലിൽ ഒരാൾക്ക് പരിക്ക്: ആറ്​ വീടുകൾക്ക് നാശം

text_fields
bookmark_border
tv santha visiting collapsed house in lightning
cancel
camera_alt

മിന്നലിൽ തകർന്ന തൈക്കടപ്പുറത്തെ അസീമയുടെ വീട് നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത സന്ദർശിക്കുന്നു

നീലേശ്വരം: കനത്ത മിന്നലിൽ ഒരാൾക്ക്​ പരിക്ക്​. ആറുവീടുകൾക്ക് കേടുപാട് പറ്റി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചെമ്പേനയിലെ ബളാൽ കൃഷ്ണ​െൻറ വീട് മിന്നലിൽ ഭാഗികമായി തകർന്നു. വീടി​െൻറ വരാന്തയിൽ ഇരിക്കുകയായിരുന്ന കൃഷ്ണന് കാലിനു പരിക്കേറ്റു.

നഗരസഭയിലെ 31ാം വാർഡ് കാണിച്ചിറയിലെ പരേതനായ കൊട്ടൻ, രാമകൃഷ്ണൻ, രതീഷ്ബാബു, തൈക്കടപ്പുറം സെൻറർ 27ാം വാർഡിലെ നഫീസ മൻസിലിൽ എ.എം. അസീമ, മല്ലക്കര ഗോപാലൻ എന്നിവരുടെ വീടുകൾക്കാണ് മിന്നലിൽ കേടുപാട് സംഭവിച്ചത്. ഇവരുടെ വീടി​െൻറ ചുമരുകൾ വിണ്ടുകീറുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു.

ചില വീടുകളിലെ ഇലക്​ട്രോണിക് ഉപകരണങ്ങൾ കത്തുകയും ചെയ്തു. വീടുകൾ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌ റാഫി, വാർഡ് കൗൺസിലർമാരായ കെ. അബൂബക്കർ, കെ. പ്രീത എന്നിവർ സന്ദർശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one injured and seven houses collapsed in lightning
Next Story