Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ ആഘോഷം മാറ്റി​െവച്ചു; രോഗികൾക്ക് ഓണക്കിറ്റ് നൽകി

text_fields
bookmark_border
വിവാഹ ആഘോഷം മാറ്റി​െവച്ചു; രോഗികൾക്ക് ഓണക്കിറ്റ് നൽകി
cancel
camera_altപ്രതീകാത്മക ചിത്രം

നീലേശ്വരം: മകളുടെ വിവാഹ ആഘോഷത്തി​െൻറ പണം മാറ്റിെവച്ച് കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റ് നൽകി കുടുംബം മാതൃകയായി. പേരോൽ വീണാഞ്ജലിയിലെ ഇ. വിജയകുമാറും ഭാര്യ അംബികയും കുടുംബവുമാണ് കോവിഡ്​ കാലത്ത് കാരുണ്യ പ്രവർത്തനം നടത്തിയത്‌.

മകൾ അഞ്ജലിയും കുഞ്ഞാലിൻകീഴിലെ കെ.കെ. രാജ്മോഹൻ നമ്പ്യാരുടെ മകൻ ഗിരിധർനാഥും തമ്മിലുള്ള വിവാഹം നിശ്ചയിച്ചപ്പോൾതന്നെ ആലോചിച്ചുറപ്പിച്ചതായിരുന്നു ആരെയെങ്കിലും സഹായിക്കണമെന്നത്. നീലേശ്വരം കരുണ പാലിയേറ്റിവ് കെയറിലെ നിർധനരായ രോഗികൾക്കാണ് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വീട്ടിലെത്തിച്ചുനൽകിയത്. പാലിയേറ്റിവ് പ്രവർത്തകരായ അശോകൻ, ഷംസുദ്ദീൻ, കെ.വി. സുനിൽരാജ് എന്നിവരും സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story