പഴകിയ മിഠായികൾ ഉപേക്ഷിച്ച നിലയിൽ
text_fieldsനീലേശ്വരം: ദേശീയപാത നീലേശ്വരം പാലത്തിന് സമീപം റോഡരികിൽ ആയിരക്കണക്കിന് മിഠായികൾ അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പുതുതായി തുടങ്ങുന്ന സഹകരണ ആശുപത്രിക്കു സമീപത്തെ റോഡരികിലാണ് ആയിരക്കണക്കിനു പഴകിയ മിഠായി പാക്കറ്റുകൾ (ചോക്ലേറ്റ് ) വലിച്ചെറിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
മിഠായികൾ ഏതെങ്കിലും മൊത്തക്കച്ചവടക്കാരുടെ ഗോഡൗണിൽ കെട്ടിക്കിടന്ന്, തീയതി കഴിഞ്ഞിട്ടാകാം തള്ളിയതാകാനാണ് സാധ്യത.
മിഠായികൾ പ്ലാസ്റ്റിക് കവറിനുള്ളിൽ ആയതിനാൽ മണ്ണിൽ ലയിക്കണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും.
ദേശീയപാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടാൻ സമീപത്ത് സഗരസഭയുടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി ഇവയൊന്നും പ്രവർത്തിക്കുന്നില്ല. നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ച് മിഠായി ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

