Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവാഹനത്തിൽനിന്ന് ഓയിൽ...

വാഹനത്തിൽനിന്ന് ഓയിൽ ഒഴുകി; ഇരുചക്രവാഹനങ്ങൾ തെന്നിവീണ് ആറുപേർക്ക് പരിക്ക്

text_fields
bookmark_border
വാഹനത്തിൽനിന്ന് ഓയിൽ ഒഴുകി; ഇരുചക്രവാഹനങ്ങൾ തെന്നിവീണ് ആറുപേർക്ക് പരിക്ക്
cancel

നീ​ലേ​ശ്വ​രം: വാ​ഹ​ന​ത്തി​​ന്‍റെ ടാ​ങ്ക​ര്‍ പൊ​ട്ടി റോ​ഡി​ലേ​ക്കൊ​ഴു​കി​യ ഓ​യി​ലി​ല്‍ തെ​ന്നി​വീ​ണ് നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റു. നീ​ലേ​ശ്വ​രം ചി​റ​പ്പു​റം റോ​ഡി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ അ​പ​ക​ടം ന​ട​ന്ന​ത്. ചി​റ​പ്പു​റ​ത്തെ ഡോ. ​ഹ​രി​ദാ​സ് വെ​ര്‍ക്കോ​ട്ടി​​ന്‍റെ ക്ലി​നി​ക്ക് മു​ത​ല്‍ കോ​ണ്‍വെ​ന്‍റ് ജ​ങ്ഷ​ന്‍വ​രെ​യാ​ണ് ഓ​യി​ല്‍ ഒ​ഴു​കി​യ​ത്.

ചി​റ​പ്പു​റം വ​ള​വി​ലും പു​തി​യ​പ​റ​മ്പ​ത്ത് കാ​വ് പ​രി​സ​ര​ത്തു​മാ​ണ് കൂ​ടു​ത​ല്‍ ഓ​യി​ല്‍ ഒ​ഴു​കി​യ​ത്. റോ​ഡി​ല്‍ ഓ​യി​ല്‍ ഒ​ഴു​കി​യ​ത​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ വ​ന്ന യാ​ത്രി​ക​രാ​ണ് തെ​ന്നി​വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ളും തെ​ന്നി​പ്പോ​യെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ആ​റോ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​യി​ലി​ല്‍ തെ​ന്നി​വീ​ണ​ത്. പ​രി​ക്കേ​റ്റ മ​ടി​ക്കൈ​യി​ലെ സ​തീ​ഷ്, ഭാ​ര്യ വി​നീ​ത, നീ​ലേ​ശ്വ​ര​ത്തെ നി​ഷ, ബ​ങ്ക​ള​ത്തെ ജ്യോ​തി​ഷ് എ​ന്നി​വ​രെ നീ​ലേ​ശ്വ​രം തേ​ജ​സ്വി​നി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് റോ​ഡി​ല്‍ ഓ​യി​ല്‍ ഒ​ഴു​കി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. ഏ​ത് വാ​ഹ​ന​ത്തി​​ല്‍നി​ന്നാ​ണ് ഓ​യി​ല്‍ ഒ​ഴു​കി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍മാ​രാ​യ കെ.​വി. ശ​ശി​കു​മാ​ര്‍, ഇ. ​അ​ശ്വ​തി, നീ​ലേ​ശ്വ​രം എ​സ്.​ഐ പി.​വി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. പൊ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ റോ​ഡി​ല്‍ വെ​ള്ളം ചീ​റ്റി ഓ​യി​ല്‍ വൃ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil leak
News Summary - Oil leaked from vehicle; Six injured as two-wheeler overturns
Next Story