ഇരച്ചെത്തും ട്രെയിനല്ല, ഇഴഞ്ഞെത്തും പാമ്പുകളാണിവിടെ
text_fieldsനീലേശ്വരം: ഇരച്ചെത്തുന്ന ട്രെയിൻ കാത്തിരിക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് പലപ്പോഴും കാണാനാവുക ഇഴഞ്ഞെത്തുന്ന പാമ്പുകളെ, അത്രക്കുണ്ട്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് വളർന്ന കാടുകൾ. യാത്രക്കാരോട് റെയിൽവേ പുലർത്തുന്ന സമീപനത്തിന്റെ ദൃശ്യംകൂടിയാണ് കാടുംപടർപ്പും നിറഞ്ഞ പരിസരം.
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടിയിട്ട് നാളുകളായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ കടുത്ത അമർഷത്തിലാണ് യാത്രക്കാർ.
റെയിൽവേ മേൽപാലം മുതലുള്ള ഭാഗത്ത് കാട് നടപ്പാതയിലേക്ക് വളർന്നിട്ടുണ്ട്. നടന്നുപോകാനും യാത്രക്കാർ ബുദ്ധിമുട്ടുന്നുണ്ട്.പ്ലാറ്റ് ഫോമിലേക്ക് കയറിക്കഴിഞ്ഞാൽ ആളുയരത്തിൽ കാട് വളർന്നുനിൽക്കുന്നത് കാണാം.പകലും രാത്രിയിലും ഇഴജന്തുക്കളുടെ ശല്യമുള്ളതിനാൽ ഭയന്നാണ് യാത്രക്കാരുടെ പോക്കും വരവും.
കഴിഞ്ഞവർഷം കാട് വളർന്നപ്പോൾ സന്നദ്ധസംഘടനകൾ ഇടപെട്ടാണ് കാട് നീക്കിയത്. കാടുകൾ നീക്കം ചെയ്യാൻ റെയിൽവേയിൽ പ്രത്യേകം ജീവനക്കാരുണ്ടെങ്കിലും അവർ അതിന് തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

