സംരക്ഷണമില്ല; തീർഥങ്കര തടാകം നാശത്തിെന്റ വക്കിൽ
text_fieldsപടന്നക്കാട് തീർഥങ്കര തടാകത്തിലെ ആഫ്രിക്കൻ പായലുകൾ
നീലേശ്വരം: നിറയെയുള്ള പായലുകൾക്കിടയിൽ നടുഭാഗത്ത് താമരവിരിഞ്ഞ് കാണാൻ ഭംഗിയെങ്കിലും സംരക്ഷണമില്ലാതെ നാശത്തിെന്റ വക്കിലാണ് ഈ തടാകം. ജില്ലയിലെ ഏറ്റവും വലിയ ജല സ്രോതസ്സായ പടന്നക്കാട് തീർഥങ്കര തടാകമാണ് സംരക്ഷിക്കാൻ ആളില്ലാതെ നശിക്കുന്നത്.
തടാകത്തിെന്റ നാലു ഭാഗവും മണ്ണിടിഞ്ഞ് തടാകത്തിൻ വീഴുകയാണ്. പൗരാണികമായ കടിഞ്ഞത്തൂർ മഹാവിഷ്ണു ക്ഷേത്രവുമായും നീലേശ്വരം രാജവംശവുമായും അഭേദ്യമായ ബന്ധമുള്ളതാണ് ഈ തടാകം. പത്ത് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്നത് കൊണ്ട് തന്നെ ടൂറിസത്തിന് നല്ല സാധ്യതയുമുണ്ട് പടന്നക്കാട്.
കാർഷിക കോളജിെന്റ ഉടമസ്ഥതയിലുള്ള തടാകത്തിെന്റ നവീകരണത്തിനായി ഇവരും ശ്രദ്ധ ചെലുത്തുന്നില്ല. നീലേശ്വരം-കാഞ്ഞങ്ങാട് നഗരസഭകളുടെ അതിർത്തി പ്രദേശമായതിനാൽ വിനോദ സഞ്ചാര സാധ്യതകൾക്ക് തടാകം ഉപയോഗപ്പെടുത്താവുന്നതാണ്.
നീലേശ്വരം രാജവംശ കാലത്ത് ഭസ്മക്കുളമായി ഉപയോഗിച്ചിരുന്ന തീർഥങ്കര തടാകം താമരക്കുളം എന്ന പേരിലും അറിയപ്പെടാറുണ്ട്. അടിഭാഗം നിറയെ ചളിയും കൂടാതെ ആഫ്രിക്കൻ പായലുകൾ വെള്ളത്തിെന്റ മുകളിൽ കെട്ടിക്കിടക്കുന്നതുമൂലം തടാകത്തിെന്റ ദൃശ്യഭംഗി തന്നെ നഷ്ടപ്പെടുകയാണ്.
വേനലിലും വറ്റാത്ത ഈ ജല തടാകം സംരക്ഷിച്ചാൽ പ്ര ദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. ഇപ്പോൾ തടാകത്തിലെ ആഫ്രിക്കൻ പായലുകൾക്കിടയിൽനിന്ന് താമരകൾ വിരിഞ്ഞ് മനോഹരമായ ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഒരു കാലത്ത് ഈ പ്രദേശത്തിെന്റയാകെ നീന്തൽ പരിശീലന കേന്ദ്രം കൂടിയായിരുന്നു തടാകം. ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ തീർഥക്കുളത്തിെന്റ സംരക്ഷണത്തെക്കുറിച്ചും തടാകത്തിെന്റ വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ചും പടന്നക്കാട് കാർഷിക കോളജ് അധികൃതർ ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
വിവിധ വർണത്തിലും വലുപ്പത്തിലുമുള്ള പൂമ്പാറ്റകളും വിവിധ കാലാവസ്ഥയിൽ എത്തിച്ചേരുന്നതിന് പുറമെ ദേശാടന പക്ഷികളും തടാകത്തിെന്റ ആകർഷണീയതക്ക് മാറ്റുകൂട്ടുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

