Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightശുചീകരണമില്ല;...

ശുചീകരണമില്ല; നീലേശ്വരം റെയിൽവേ സ്റ്റേഷനും പരിസരവും വൃത്തിഹീനം

text_fields
bookmark_border
neeleswaram railway station
cancel

നീ​ലേ​ശ്വ​രം: മാ​സ​ങ്ങ​ളാ​യി ശു​ചീ​ക​ര​ണ സം​വി​ധാ​നം നി​ല​ച്ച​തോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ പ്ലാ​റ്റ്ഫോ​മും ട്രാ​ക്കും പ​രി​സ​ര​വും മാ​ലി​ന്യ​ങ്ങ​ൾ​കൊ​ണ്ട് നി​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വൃ​ത്തി​യാ​ക്കു​ന്ന ര​ണ്ട് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി കൊ​ടു​ക്കാ​ത്ത​തി​നാ​ൽ ഇ​വ​ർ ജോ​ലി​ക്ക് വ​രാ​തെ​യാ​യി.

തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. രണ്ട് ​മാ​സ​മാ​യി ഇ​വ​രു​ടെ സേ​വ​നം ഇ​ല്ലാ​താ​യി​ട്ട്. ഇ​തോ​ടെ സ്റ്റേ​ഷ​ൻ പ​രി​സ​രം മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ര​ണ്ട് വെ​ള്ള ടാ​ങ്ക് പൈ​പ്പി​െ​ന്റ കീ​ഴി​ലാ​ണ് യാ​ത്ര​ക്കാ​ർ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ത​ള്ളു​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ൾ കു​ന്നുകൂ​ടി കി​ട​ക്കു​ന്ന​തു​കൊ​ണ്ട് ചി​ല ദി​വ​സ​ങ്ങ​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന് വൃ​ത്തി​യാ​ക്കും. സ്ഥി​ര​മാ​യി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചാ​ൽ മാ​ത്ര​മേ നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ലി​ന്യ​മു​ക്ത സ്റ്റേ​ഷ​നാ​യി മാ​റു​ക​യു​ള്ളു. അ​തു​കൊ​ണ്ടുത​ന്നെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ട​ങ്ങി​യ ശ​മ്പ​ളം ന​ൽ​കി വീ​ണ്ടും നി​യ​മി​ക്കാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

നീ​ലേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ഇ​ന്റ​ർ​സി​റ്റി എ​ക്സ്പ്ര​സ് സ്റ്റോ​പ് ല​ഭ്യ​മാ​യ​തോ​ടെ എ​ല്ലാ സ​മ​യ​ത്തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ വ​രു​മാ​നം കു​റ​വു​ള്ള സ്റ്റേ​ഷ​നു​ക​ളു​ടെ ഗ​ണ​ത്തി​ൽ​ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​ണ് ശു​ചീ​ക​ര​ണ സം​വി​ധാ​നം നി​ല​ച്ച​തെ​ന്നും ബ​ദ​ൽ സം​വി​ധാ​നം എ​ത്ര​യും പെ​ട്ടെ​ന്ന് സ​ജ്ജീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും നീ​ലേ​ശ്വ​രം റെ​യി​ൽ​വേ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ നീ​ലേ​ശ്വ​ര​ത്ത് എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​ർ സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചി​ത്വ​മു​ള്ള​തും മാ​ലി​ന്യ​മു​ക്ത​വും ആ​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​ള്ള അ​റി​യി​പ്പാ​ണ്. മാ​ത്ര​മ​ല്ല ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​ഴ്ച​ക​ൾ​ക്കുമു​മ്പ് ആ​ട്ടോ​മാ​റ്റി​ക്ക് ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം വി​ര​മി​ച്ച റെ​യി​ൽ​വെ ജീ​വ​ന​ക്കാ​രെ ല​ഭി​ച്ച​ട്ടി​ല്ല. ഇ​തു​കാ​ര​ണം മെ​ഷീ​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​മാ​യി​ട്ട​ല്ല. ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ തി​ര​ക്ക് കാ​ര​ണം പ​ല യാ​ത്ര​ക്കാ​ർ​ക്കും തീ​വ​ണ്ടി​യി​ൽ ക​യ​റി​പ്പ​റ്റാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ടു തു​ട​രു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത്, സെ​ക്ര​ട്ട​റി കെ.​വി. സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway Stationkasargod News
News Summary - No cleaning- Neeleswaram railway station and its surroundings are dirty
Next Story