Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനീലേശ്വരം പള്ളിക്കര...

നീലേശ്വരം പള്ളിക്കര സ്ഫോടനം; അന്വേഷണം ഊർജിതമാക്കി

text_fields
bookmark_border
നീലേശ്വരം പള്ളിക്കര സ്ഫോടനം; അന്വേഷണം ഊർജിതമാക്കി
cancel
camera_alt

പള്ളിക്കര കുഞ്ഞിപുളിക്കലിൽ സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

നീലേശ്വരം: നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കലിൽ ആൾതാമസമില്ലാത്ത വീട് പൊളിച്ചുനീക്കുന്നതിനിടയിൽ സ്ഫോടനം നടന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പള്ളിക്കര കുഞ്ഞിപുളിക്കലിലെ ലതികയുടെ പേരിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുനീക്കുമ്പോഴാണ് വെള്ളിയാഴ്ച രാവിലെ 11.15ന് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന വീടും പരിസരവും കാസർകോട്​ ബോംബ് സ്ക്വാഡ്, ഡോഗ് സ്​ക്വാഡ്, പൊലീസ് സയൻറിഫിക് വകുപ്പ് എന്നീ സംഘങ്ങൾ പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് സ്ഫോടനാവശിഷ്​ടങ്ങൾ കസ്​റ്റഡിയിലെടുത്തു.

കൂടുതൽ പരിശോധനക്കായി ചീളുകൾ ഫോറൻസിക് ലാബിലേക്കയച്ചു. ഏതുതരത്തിലുള്ള ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ലാബ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കാൻ പറ്റൂവെന്ന് അന്വേഷണ ഉദ്യോഗസ്​ഥനായ എസ്.ഐ കെ.പി. സതീഷ് പറഞ്ഞു. രാഷ്​ട്രീയ പാർട്ടികൾ നിർമിച്ച് സ്ഫോടനം നടത്താൻ സൂക്ഷിച്ചതാണോ എന്നും തീവ്രവാദ ബന്ധങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുമെന്നും എസ്.ഐ സതീഷ് പറഞ്ഞു.

വീട് പൊളിക്കുന്നതിനിടയിൽ കുഞ്ഞിപുളിക്കലിലെ നാരായണന് സ്ഫോടനത്തിൽ കാലിന് പരിക്കേറ്റിരുന്നു. വീട് പൊളിച്ച് നീക്കുന്നതിനിടയിൽ കാണപ്പെട്ട വസ്​തു പുറത്തേക്ക് കാലുകൊണ്ട് തട്ടിമാറ്റുന്നതിനിടയിൽ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastpolice investigationNileshwaram Pallikkara blast
Next Story