Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനീലേശ്വരം നഗരസഭ സ്ഥിരം...

നീലേശ്വരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ്​: ഘടകകക്ഷികളെ ഒഴിവാക്കി സി.പി.എം

text_fields
bookmark_border
നീലേശ്വരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ്​: ഘടകകക്ഷികളെ ഒഴിവാക്കി സി.പി.എം
cancel

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഘ​ട​ക​ക​ക്ഷി​ക​ളെ മാ​റ്റി​നി​ർ​ത്തി അ​ഞ്ച് അ​ധ്യ​ക്ഷ സ്ഥാ​ന​വും സി.​പി.​എം കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കി.

വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ: കെ.​പി. ര​വീ​ന്ദ്ര​ൻ (മ​രാ​മ​ത്ത്), വി. ​ഗൗ​രി (വി​ക​സ​ന​കാ​ര്യം), ടി.​പി. ല​ത (ആ​രോ​ഗ്യം), പി.​സു​ഭാ​ഷ് (ക്ഷേ​മ​കാ​ര്യം), ദാ​ക്ഷാ​യ​ണി കു​ഞ്ഞി​ക്ക​ണ്ണ​ൻ (വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്​. എ​ൽ.​ഡി.​എ​ഫി​ലെ സി.​പി.​ഐ, ഐ.​എ​ൻ.​എ​ൽ എ​ന്നീ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ൾ ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ൽ​കു​ന്ന​തി​ന് എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി ക​മ്മി​റ്റി​യി​ൽ ധാ​ര​ണ​യാ​യി.

ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് യോ​ഗ​ത്തി​ൽ സി.​പി.​ഐ ഈ ​തീ​രു​മാ​ന​ത്തി​ൽ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മൂ​ന്നു​ത​വ​ണ സി.​പി.​ഐ​യു​ടെ കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​ഭാ​ർ​ഗ​വി​യെ ത​ഴ​ഞ്ഞ​തി​ൽ പാ​ർ​ട്ടി​ക്ക് ക​ടു​ത്ത പ​രാ​തി​യു​ണ്ട്.

ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ദ​വി വേ​ണ്ടെ​ന്നു​െ​വ​ക്കു​മെ​ന്നാ​ണ് സി.​പി.​ഐ നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nileshwaram
Next Story