Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനിലച്ചു, ആ മേളപ്പെരുമ

നിലച്ചു, ആ മേളപ്പെരുമ

text_fields
bookmark_border
നിലച്ചു, ആ മേളപ്പെരുമ
cancel

നീ​ലേ​ശ്വ​രം: ഉ​ത്ത​ര​മ​ല​ബാ​റി​ൽ ഒ​ട്ടേ​റെ വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ജ​ന്മ​മേ​കി​യ നീ​ലേ​ശ്വ​ര​ത്തി​ന്റെ, വാ​ദ്യ​ക​ല​യെ ജ​ന​കീ​യ​മാ​ക്കി​യ മേ​ള​പ്പെ​രു​മ നി​ല​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ മേ​ള​പ്പെ​രു​ക്ക​മു​ണ്ടെ​ങ്കി​ൽ അ​വി​ടെ നാ​രാ​യ​ണ മാ​രാ​രും ഉ​ണ്ടാ​കും.

മേ​ള​ങ്ങ​ളി​ൽ എ​ല്ലാ വാ​ദ്യ​ങ്ങ​ളി​ലും അ​നാ​യാ​സേ​ന കൈ​വ​ഴ​ങ്ങു​ന്ന അ​പൂ​ർ​വ​സി​ദ്ധി ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. പാ​ണി കൊ​ട്ട​ൽ കൃ​ത്യ​മാ​യ ചി​ട്ട​യ​റി​ഞ്ഞ​വ​ർ​ക്ക് സാ​ധ്യ​മാ​കു​ന്ന ഒ​ന്നാ​ണ്. അ​തു​പോ​ലും ത​ന്റെ ക​ര​സ്പ​ർ​ശ​ത്താ​ൽ അ​സാ​ധ്യ​മാ​യി വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചു. മ​ദ്ദ​ളം വാ​ദ​ക​രി​ൽ പേ​രെ​ടു​ത്ത അ​പൂ​ർ​വം ക​ലാ​കാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​ണ് നീ​ലേ​ശ്വ​രം നാ​രാ​യ​ണ മാ​രാ​ർ. 1989 കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് മാ​രാ​ർ പ​ദ​വി ല​ഭി​ച്ച​തോ​ടു​കൂ​ടി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ ഈ ​വ്യ​ക്തി​യെ തേ​ടി​യെ​ത്തി. 1990ൽ ​തി​ട​മ്പു​നൃ​ത്ത​ത്തി​ന് അ​ക​മ്പ​ടി​യാ​യു​ള്ള മേ​ള​പ്പെ​രു​മ​ക്ക് കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ച്ചു.

പു​തു​ക്കൈ സ​ദാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ല​ത്ത​പ്പ​ൻ നീ​ലേ​ശ്വ​രം ത​ളി​യി​ൽ നീ​ല​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പ​ട്ടും വ​ള​യും ല​ഭി​ച്ചു. 2013ൽ ​റോ​ട്ട​റി ക്ല​ബി​ൽ​നി​ന്ന് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. മേ​ള​പ്പെ​രു​ക്ക​ത്തി​ൻ​റെ കു​ല​പ​തി​ക്ക് 2014ൽ ​നീ​ലേ​ശ്വ​രം പൗ​രാ​വ​ലി വീ​ര​ശൃം​ഖ​ല പ​ട്ടം ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. അ​ഖി​ല കേ​ര​ള മാ​രാ​ർ ക്ഷേ​മ​സ​ഭ​യു​ടെ ക​ലാ​ചാ​ര്യ പു​ര​സ്കാ​രം, സോ​പാ​ന ര​ത്നം പു​ര​സ്കാ​രം എ​ന്നി​വ​യും ഈ ​പ്ര​തി​ഭ​യെ തേ​ടി​യെ​ത്തി. കേ​ര​ള​ത്തി​ൽ​ത​ന്നെ പ്ര​സി​ദ്ധ​മാ​യ മ​ട്ട​ന്നൂ​ർ പ​ഞ്ച​വാ​ദ്യ​സം​ഘ​ത്തി​ൽ മൃ​ദം​ഗ​വാ​ദ​ക​നാ​യി​രു​ന്നു.

പ​യ്യ​ന്നൂ​ർ പ​ഞ്ച​വാ​ദ്യ സം​ഘ​ത്തി​ലും ഇ​ദ്ദേ​ഹ​ത്തി​ൻ്റെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ്ര​ശ​സ്ത​നാ​യ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രോ​ടൊ​പ്പം ഇ​സ്രാ​യേ​ലി​ൽ ത​ന്റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി ക​ലാ​കാ​ര​ൻ കൂ​ടി​യാ​ണ്. മ​ന്ന​ൻ​പു​റ​ത്ത് ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIlleswaram Narayana Marar
News Summary - Neeleswaram Narayana Marar passes away
Next Story