നീലേശ്വരം ബീച്ച് ഫെസ്റ്റിന് തൈക്കടപ്പുറത്ത് തുടക്കം
text_fieldsനീലേശ്വരം: വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി, ഉബുണ്ടു അമിറ്റി ക്ലബ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിലേശ്വരം ബീച്ച് ഫെസ്റ്റിന് വ്യാഴാഴ്ച തൈക്കടപ്പുറത്ത് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ അധ്യക്ഷതയിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയാകും.
ഫ്ലവർ ഷോ, ആനിമൽ ആന്റ് പെറ്റ് ഷോ, ഗോസ്റ്റ് ഹൗസ്, ഫുഡ് എക്സ്പോ, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, കമേഴ്സ്യൽ എക്സ് പോ, ജൈൻറ് വീൽ തുടങ്ങിയവക്ക് പുറമെ, എല്ലാ ദിവസവും കേരളത്തിലെ പ്രശസ്ത കലാകാരൻ അണിനിരക്കുന്ന കലാപരിപാടികളും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാമത്സരങ്ങളും ഉണ്ടാകും.
യു.പി വിഭാഗം വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.
ഡിസംബർ 10 ന് അവസാനിക്കും. സംഘാടക സമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ജനറൽ കൺവീനർ ടി.വി. ബാലൻ, ഓർഗനൈസിങ് കൺവീനർ ഹാഷിം ബങ്കളം, കോറോത്ത് രാജേന്ദ്രകുമാർ നീലേശ്വരം, പി. ദാമോദരൻ, വി.വി. ഉദയൻ പാലായി, കെ. മോഹനൻ, എ. ശബരീഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

