നീലേശ്വരത്ത് ദുരന്തനിവാരണ കേന്ദ്രം എവിടെ?
text_fieldsനീലേശ്വരം: പ്രളയവും ഉരുൾപൊട്ടലും കടൽക്ഷോഭവും മൂലം നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ കാസർകോട് ജില്ലയിൽ നീലേശ്വരത്ത് അനുവദിച്ച ദുരന്തനിവാരണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
നീലേശ്വരം പാലാത്തടം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിന് സമീപം അങ്കകളരി റോഡരികിലാണ് കേന്ദ്രത്തിെൻറ കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയത്. ഇതിനായി എട്ടേക്കർ റവന്യൂ ഭൂമി കണ്ടെത്തി നീട്ടിെവക്കുകയും ചെയ്തു. 2014ലാണ് സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ സംഭവിച്ചപ്പോൾ ജില്ലയിലും ഒരു ദുരന്തനിവാരണ കേന്ദ്രം വേണമെന്ന ആവശ്യത്തെ തുടർന്ന് സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയത്.
ദുരന്തനിവാരണ കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയപ്പോൾ അന്നത്തെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ.ബി. സന്ധ്യ പാലാത്തടത്തെത്തി സ്ഥലം സന്ദർശിച്ചിരുന്നു. ദുരന്ത നിവാരണകേന്ദ്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
സമീപത്ത് റെയിൽവേ സ്റ്റേഷൻ, നീണ്ട കടൽതീരം, ഹെലിപ്പാഡുമുള്ള അനുയോജ്യമായ സ്ഥലമായതുകൊണ്ടാണ് പാലാത്തടം മതി എന്ന ധാരണയിൽ അധികൃതർ എത്തിയത്. എന്നാൽ, തുടർനടപടികൾ ആറുവർഷമായി ഫയലിൽ മാത്രം കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

