മോദൻ വെറും തൊഴിലാളിയല്ല, ചിത്രകാരൻകൂടിയാണ്
text_fieldsഅസം സ്വദേശിയായ മോദൻ കരിന്തളത്തെ മുറിയിലിരുന്ന്
ചിത്രങ്ങൾ വരക്കുന്നു
നീലേശ്വരം: മോദൻ അസമിൽനിന്ന് പണി തേടി വന്നതാണ്. വരുമ്പോൾ പിറന്ന മണ്ണിൽ മറന്നുവെക്കാത്ത ഒന്നുകൂടി കൂടെ കൊണ്ടുവന്നു. ജന്മസിദ്ധമായ വര. അന്യസംസ്ഥാനത്തുനിന്ന് നമ്മുടെ കേരളത്തിലെത്തി പകലന്തിയോളം പണിയെടുത്ത് കുടുംബം പോറ്റുന്നവർക്ക് പൊതുപേരിട്ട് തൊഴിലാളി എന്ന് അർഥം വരുന്ന ബംഗാളി എന്ന് വിളിക്കും. എന്നാൽ മോദൻ ഒരു കലാകാരനും കൂടിയാണ്.
അസമിൽനിന്നും നീലേശ്വരം കരിന്തളത്ത് എത്തിയതാണ് മോദനാണ് ഇപ്പോൾ വരകളിലൂടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് നാട്ടുകാരെ വിസ്മയിപ്പിക്കുന്നത്. കരിന്തളം ചെങ്കൽപണയിലെ കല്ലുവെട്ട് തൊഴിലാളിയാണ്.
ജോലിത്തിരക്കിനിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളിലാണ് സ്വയം ആർജിച്ചെടുത്ത കഴിവിൽ വിരലുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വിരിയുന്നത്. മഹാൻമാരുടെയും പ്രഗൽഭ വ്യക്തികളുടെയും ചിത്രങ്ങൾക്ക് പുറമെ ദൈവരൂപങ്ങളാണ് കൂടുതലും വരക്കുന്നത്. അസാമിൽ ക്ഷേത്രവാദ്യ കലാകാരനായിരുന്നു. കുടുംബത്തിന്റെ ജീവിത പ്രാരബ്ധം ചുമലിലേറ്റേണ്ടി വന്നതുകൊണ്ട് ജോലിക്ക് കൂടുതൽ കൂലി കിട്ടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുകയായിരുന്നു. കരിന്തളത്ത് ചെങ്കൽപണയിൽ ജോലി ചെയ്യുന്നതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ചിത്രങ്ങൾ വരച്ചുകൂട്ടി.
മോദന്റെ ചിത്രങ്ങൾ നാട്ടുകാർ കാണുകയും ചെയ്തതോടെ കൂടുതൽ പ്രശസ്തമായി. ഇപ്പോൾ താമസിക്കുന്ന മുറി നിറയെ ചിത്രങ്ങളാണ്.
ഇതുകാണുവാൻ നാട്ടുകാരും എത്തിയതോടെ മോദൻ വെറും ‘ബംഗാളി’യല്ല. ഒരു കലാകാരനുമ കൂടിയാണ്. ആ പരിഗണനയും മോദന് ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

