Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ പൊട്ടിത്തെറിച്ചു; അമ്മയും കുഞ്ഞും രക്ഷപ്പെട്ടു

text_fields
bookmark_border
ബാഗ് പൂർണമായി കത്തിനശിച്ചു
mobile phone explosion
cancel

നീലേശ്വരം: യുവതിയുടെ ഹാൻഡ് ബാഗിൽനിന്ന് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. അപകടം ഒഴിവായി. നീലേശ്വരം ചെറപ്പുറം ആലിങ്കീഴില്‍ ബസ് സ്റ്റോപ്പിനു സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. ബങ്കളം തെക്കന്‍ ബങ്കളത്തെ എം.എല്‍.എ റോഡരികില്‍ താമസക്കാരിയായ ജഗദീഷിന്റെ ഭാര്യ പ്രജിഷയുടെ ബാഗില്‍നിന്നാണ് റെഡ്മിയുടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചത്.

ബാഗില്‍നിന്ന് തീപിടിച്ച് മൊബൈല്‍ പ്രജിഷയുടെ ദേഹത്തൂടെ താഴേക്ക് വീണപ്പോള്‍ കാലുകൊണ്ട് തട്ടിമാറ്റി. സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മറ്റും ഓടിയെത്തി തീഅണച്ചു. പ്രജിഷയുടെ ബാഗ് പൂർണമായും കത്തിനശിച്ചു. പ്രജിഷയുടെ കൂടെ പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു. പ്രജിഷയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mobile exploded-Mother and baby escaped
Next Story