Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപൊടിയിൽ മുങ്ങി...

പൊടിയിൽ മുങ്ങി മാർക്കറ്റ് ജങ്ഷൻ; പൊറുതി മുട്ടി ജനം

text_fields
bookmark_border
പൊടിയിൽ മുങ്ങി മാർക്കറ്റ് ജങ്ഷൻ; പൊറുതി മുട്ടി ജനം
cancel
camera_alt

നീ​ലേ​ശ്വ​രം ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ലെ പൊ​ടി​ശ​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു 

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത​യി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നെ പൊ​ടി​പ​ട​ല​മാ​ക്കു​ന്നു. ജി​ല്ലി പൊ​ടി ഉ​പ​യോ​ഗി​ച്ച് റോ​ഡി​ലെ കു​ഴി​ക​ൾ താ​ൽ​കാ​ലി​ക​മാ​യി നി​ക​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ന​ത്ത പൊ​ടി​ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് യാ​ത്ര​ചെ​യ്യാ​നും ദൈ​നം​ദി​ന ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും പ്ര​യാ​സ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ആ​രോ​ഗ്യ​ത്തെ​യും സു​ര​ക്ഷ​യെ​യും അ​വ​ഗ​ണി​ച്ച് ഇ​ത്ത​രം ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് നീ​ലേ​ശ്വ​രം ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​മി​തി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് താ​ൽ​കാ​ലി​ക ആ​ശ്വാ​സ​മാ​യി ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി ടാ​ങ്ക​റി​ൽ വെ​ള്ളം ത​ളി​ച്ചു. നീ​ലേ​ശ്വ​ര​ത്ത് തൂ​ണു​ക​ളോ​ട് കൂ​ടി​യ ആ​കാ​ശ​പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് സ​മ​രം ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് പ്ര​തി​ഷേ​ധ​വും മു​ന്ന​റി​യി​പ്പും ന​ൽ​കി.

ചൊ​വ്വാ​ഴ്ച​ക്കു​ള്ളി​ൽ റോ​ഡി​ലെ കു​ഴി​ക​ൾ ശാ​സ്ത്രീ​യ​മാ​യി ടാ​റി​ങ് ന​ട​ത്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പൊ​ടി​ശ​ല്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മേ​ഘ ക​ൺ​സ്ട്ര​ക്ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന​ട​പ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ൽ നി​ർ​മാ​ണം ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ സ​മ​ര പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramDusty
News Summary - Market junction drowned in dust; people panicked
Next Story