Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനീലേശ്വരത്തെ...

നീലേശ്വരത്തെ ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

നീ​ലേ​ശ്വ​രം: ബ​സ് സ്​​റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണ​മാ​ല മോ​ഷ്​​ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​യാ​ൾ പി​ടി​യി​ൽ. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി ഷൈ​ജു​വാ​ണ് (34) ക​ർ​ണാ​ട​ക​യി​ൽ ബ​ന്ദ​ർ പൊ​ലീ​സി​‍െൻറ പി​ടി​യി​ലാ​യ​തെ​ന്നു നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റി​യി​ച്ചു. നീ​ലേ​ശ്വ​രം ബ​സ് സ്​​റ്റാ​ൻ​ഡി​നു സ​മീ​പം യൂ​നി​റ്റി ട​വ​റി​ലെ കെ.​എം.​കെ സ​ൺ​സ് ജ്വ​ല്ല​റി​യി​ൽ ഫെ​ബ്രു​വ​രി 13ന് ​ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ജ്വ​ല്ല​റി ഉ​ട​മ കെ. ​ബാ​ല​കൃ​ഷ്ണ​ൻ തൂ​ക്കം നോ​ക്കി വി​ല ക​ണ​ക്കാ​ക്കു​ന്ന​തി​നി​ടെ മാ​ല ത​ട്ടി​പ്പ​റി​ച്ച് ഷൈ​ജു ഓ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സി​മ്മി​ല്ലാ​ത്ത മൊ​ബൈ​ൽ ഫോ​ൺ ജ്വ​ല്ല​റി​യി​ൽ​െ​വ​ച്ചാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. പ​രാ​തി​യെ തു​ട​ർ​ന്ന്​ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചു. ഇ​തും സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഷൈ​ജു​വി​േ​ൻ​റ​തു​മാ​യി ഇ​വ ഒ​ത്തു​നോ​ക്കി​യ​പ്പോ​ഴാ​ണ് കേ​സ് തെ​ളി​ഞ്ഞ​ത്. ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​ക്കു​മെ​ന്ന് നീ​ലേ​ശ്വ​രം എ​സ്.​ഐ പി.​കെ. സു​മേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedstealing gold
News Summary - Man arrested for stealing gold from jewelery shop in Neeleswaram
Next Story