Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഓട്ടോയിൽ തോക്ക്...

ഓട്ടോയിൽ തോക്ക് കടത്തിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
ഓട്ടോയിൽ തോക്ക് കടത്തിയയാൾ അറസ്​റ്റിൽ
cancel
camera_alt

പ്ര​തി നാ​രാ​യ​ണ​ൻ 

നീ​ലേ​ശ്വ​രം: പൊ​ലീ​സി​െൻറ മു​ന്നി​ൽ നി​ന്ന്​ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ക​ള്ള​ത്തോ​ക്ക് കേ​സ് പ്ര​തി പി​ടി​യി​ൽ. എ​ളേ​രി​ത്ത​ട്ടി​ലെ മൗ​ഗ്ലി നാ​രാ​യ​ണ​ൻ എ​ന്ന എ.​വി. നാ​രാ​യ​ണ​നാ​ണ്​ (46) പി​ടി​യി​ലാ​യ​ത്.

ഡി​സം​ബ​ർ അ​ഞ്ചി​ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും തി​ര​ക​ളും ഭീ​മ​ന​ടി ചീ​ർ​ക്ക​യ​ത്തു​​വെ​ച്ച്​ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട​പാ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഉ​പേ​ക്ഷി​ച്ചു​പോ​യ തൊ​ണ്ടി​മു​ത​ൽ എ​സ്.​ഐ​മാ​രാ​യ അ​രു​ണ​ൻ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി വ​രു​ന്ന​തി​നി​ട​യി​ൽ പ​യ്യ​ന്നൂ​ർ പെ​രു​മ്പ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​​വെ​ച്ചാ​ണ്​ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ഒ. സി​ബി​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ചി​റ്റാ​രി​ക്കാ​ൽ സ്​​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. വൈ​കീ​ട്ടോ​ടെ റി​മാ​ൻ​ഡ്​ ചെ​യ്തു. എ​സ്.​ഐ​മാ​രാ​യ കെ.​പി. ര​മേ​ശ​ൻ, ര​വീ​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ ഹ​രീ​ഷ്, സി​ജോ, ഡ്രൈ​വ​ർ രാ​ജ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramsmuggling guns
News Summary - man arrested for smuggling gun in auto
Next Story