Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമാ​ലോം-​കാ​റ്റാം ക​വ​ല...

മാ​ലോം-​കാ​റ്റാം ക​വ​ല റോ​ഡ് ടാ​റി​ങ്​ ഇ​ള​കി

text_fields
bookmark_border
മാ​ലോം-​കാ​റ്റാം ക​വ​ല റോ​ഡ് ടാ​റി​ങ്​ ഇ​ള​കി
cancel
camera_alt

മാലോം പറമ്പ- കാറ്റാംകവല റോഡ് ടാറിങ്​ കൈകൊണ്ട് അടർത്തിമാറ്റുന്ന നാട്ടുകാർ

നീ​ലേ​ശ്വ​രം: മാ​ലോം പ​റ​മ്പ-​ഒ​റ്റ​ക്ക​വു​ങ്ങ് റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ലെ അ​പാ​ക​ത​ക്ക് പി​ന്നാ​ലെ കാ​റ്റാം​ക​വ​ല റോ​ഡ് ടാ​റി​ങ്ങും പൊ​ളി​ഞ്ഞു. ടാ​റി​ങ്ങി​ലെ അ​നാ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. പ​റ​മ്പ- ഒ​റ്റ​ക്ക​വു​ങ്ങ് റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ ടാ​ർ ചെ​യ്യാ​നാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, ത​ട്ടി​ക്കൂ​ട്ട് ടാ​റി​ങ്​ ന​ട​ത്തി നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​യി​രു​ന്നു ക​രാ​റു​കാ​ര​ന്റെ ശ്ര​മം.

ടാ​റി​ങ്ങി​ലെ അ​പാ​ക​ത വെ​ളി​വാ​ക്കു​ന്ന​തി​നാ​യി യു​വാ​ക്ക​ൾ​ക്ക്​ കൈ​കൊ​ണ്ട് അ​ട​ർ​ത്തി​മാ​റ്റാ​ൻ പ​റ്റു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ടാ​റി​ങ്​ ന​ട​ത്തി​യ​ത്. യു​വാ​ക്ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വ​ൻ അ​പാ​ക​ത പു​റ​ത്തു​വ​ന്ന​ത്. കാ​റ്റാം​ക​വ​ല റോ​ഡും സ​മാ​ന​രീ​തി​യി​ലാ​ണ്. അ​ശാ​സ്ത്രീ​യ രീ​തി​യി​ൽ ചെ​യ്ത ടാ​റി​ങ്​ മു​ഴു​വ​ൻ പൊ​ളി​ച്ചു​മാ​റ്റി വീ​ണ്ടും ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Tarring damaged
News Summary - Malom- Katam Kavala Road Tarring damaged
Next Story