മാധവേട്ടന് പ്രായം 85, തെങ്ങുകയറ്റത്തിന് 70
text_fieldsനീലേശ്വരം: പ്രായം 85 ആണെങ്കിലും തെങ്ങുകയറ്റ തൊഴിൽ ഇപ്പോഴും വിടാൻ തയാറല്ല മാധവേട്ടൻ. മടിക്കൈ കണ്ടേൻമൂല നീരോക്കിൽ കോടോത്ത് വളപ്പിൽ മാധവൻ പ്രായം തളർത്താത്ത ആവേശവുമായി ഇപ്പോഴും തെങ്ങ് കയറിയിറങ്ങി കുടുംബം പോറ്റുന്ന തിരക്കിലാണ്.
രാവിലെ ഏഴിന് ഏണിയുമായി മടിക്കൈയുടെ പല ഭാഗങ്ങളിൽ ചെന്ന് തെൻറ ജോലി ആരംഭിക്കും. മാധവേട്ടനെ മാത്രം ആശ്രയിച്ച് തേങ്ങയിടാൻ നാട്ടുകാരും കാത്തുനിൽക്കും.
15ാം വയസ്സിൽ തുടങ്ങിയ തെങ്ങുകയറ്റം 85െൻറ ആരോഗ്യത്തിലും തുടരുന്നത് പുതുതലമുറ ആവേശത്തോടെ കണ്ടുനിൽക്കും. മുമ്പ് ഒരു ദിവസം 75 തെങ്ങിൽ കയറിയെങ്കിലും ഇപ്പോൾ ആരോഗ്യപ്രശ്നംമൂലം മുപ്പതാക്കി ചുരുക്കി.
15ാം വയസ്സിൽ ദിവസം രണ്ടര രൂപയായിരുന്ന കൂലി ഇപ്പോൾ 700 രൂപയിൽ എത്തിനിൽക്കുന്നു. കൂടാതെ അഞ്ച് തേങ്ങയുമായി വീട്ടിലേക്ക് മടങ്ങാം. ചില ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് രാവിലെയും വൈകീട്ടും തെങ്ങുകയറ്റം തുടരും.
ഈ പ്രായത്തിലും കാര്യമായ രോഗങ്ങൾ വരാതിരിക്കാനുള്ള ആരോഗ്യരഹസ്യം തെങ്ങുകയറ്റമാണെന്ന് മാധവേട്ടൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

