Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളരിക്കുണ്ടിൽ ഉരുൾപൊട്ടൽ; വീടുകൾ തകർന്നു

text_fields
bookmark_border
ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി
land slide
cancel
camera_alt

വെള്ളരിക്കുണ്ട് വായിക്കാനത്തെ മണ്ണിടിച്ചിൽ

Listen to this Article

നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നാശം. വെള്ളരിക്കുണ്ട് പാലാവയൽ തയ്യേനിക്കടുത്ത് വായിക്കാനത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഷാജി കണിയറ, സതീഷ് കണിയറ, ബെന്നി കടപ്പാറയിൽ എന്നിവരുടെ വീടിനു ഭാഗികമായ നാശനഷ്ടമുണ്ടായി.

വനത്തിനടുത്ത് ചെറിയതോതിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് കുത്തിയൊലിച്ചു. വീടുകളുടെ ഭിത്തി തകർന്നു. വായിക്കാനം കൊയിലമ്പാറയിലെ ലൂക്കോസ് കടപ്രയിലിന്റെ ഓടുമേഞ്ഞ വീടിന്റെ പിറകുവശം പൂർണമായി തകർന്നു. ഈ സമയത്ത് ലൂക്കോസും കുടുംബവും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

വീടിന്റെ അടുക്കളയും ഹാളും തകർന്നുവീണു. സുരക്ഷ കണക്കിലെടുത്ത് കുടുംബങ്ങളെ രാത്രിതന്നെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Land slide in Vellarikundu; Houses collapsed
Next Story