കവർച്ചക്കാരെക്കൊണ്ട് പൊറുതിമുട്ടി കുന്നുംകൈ
text_fieldsകുന്നുംകൈയിൽ മോഷണം നടന്ന ഷെരീഫിെന്റ ചിക്കൻ സ്റ്റാൾ പൊലീസ് പരിശോധിക്കുന്നു
നീലേശ്വരം: പകലൊന്ന് മാഞ്ഞ് ഇരുട്ട് പരന്നാൽ മോഷ്ടാക്കൾ വിഹരിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് കുന്നുംകൈ പ്രദേശം. ഒരു മാസത്തിനുള്ളിൽ കടകളിലും വീടുകളിലുമായി ആറോളം കവർച്ചകളാണ് നടന്നത്. എൽ.കെ. ഷെരീഫിന്റെ ബിസ്മില്ല ചിക്കൻ സെന്ററിൽ കഴിഞ്ഞദിവസം നടന്ന മോഷണമാണ് അവസാനത്തേത്.
സംഭവമറിഞ്ഞ് ചിറ്റാരിക്കാൽ എസ്.എച്ച്.ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ പൊലീസെത്തി വിശദമായ പരിശോധന നടത്തി. കവർച്ചക്കാരുടെ വിഹാരം പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. പൊലീസിെന്റ ഭാഗത്തുനിന്നും പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെങ്കിലും മോഷ്ടാക്കൾ വലയിൽ കുടുങ്ങുന്നില്ല.
കുന്നുംകൈ ടൗണും പരിസരവും കേന്ദ്രീകരിച്ച് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും കേരള വ്യാപരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂനിറ്റ് പ്രസിഡന്റ് പി.കെ. ബഷീർ ആറിലകണ്ടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

