കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഒന്നാം സമ്മാനം നീലേശ്വരത്ത്
text_fieldsനീലേശ്വരം: കേരള സംസ്ഥാന ഭാഗ്യക്കുറിയായ കാരുണ്യ പ്ലസ് ഒന്നാം സമ്മാനം നീലേശ്വരത്തെ നിർമാണ തൊഴിലാളിക്ക്. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് പി.ബി. 643922 നമ്പർ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.
നിർമാണ തൊഴിലാളിയായ നീലേശ്വരം പേരോൽ വട്ട പൊയിലിൽ താമസിക്കുന്ന ടി.വി. പ്രമോദിനാണ് ബംപർ സമ്മാനം കിട്ടിയത്. മറ്റ് പതിനൊന്ന് ലോട്ടറി ടിക്കറ്റിനും ആയിരം രൂപ വീതവും സമ്മാനം ലഭിച്ചു.
കോൺവൻറ് ജങ്ഷൻ ബസ് സ്റ്റോപിന് സമീപത്തെ ഇ. നാരായണിയുടെ ലോട്ടറി സ്റ്റാളിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അർബൻ സഹകരണ ബാങ്കിലെത്തി മാനേജർ രാജീവന് പ്രമോദ് ടിക്കറ്റ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

