കലശോത്സവം; നഗരത്തിലെ മാലിന്യം നീക്കി
text_fieldsനീലേശ്വരം: മന്നൻപുറത്തുകാവ് കലശമഹോത്സവത്തോടനുബന്ധിച്ച് നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജിനു തഴെയും അനുബന്ധ റോഡുകളിലെയും മാലിന്യം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.പി. ലത, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വി. ഗൗരി, കൗൺസിലർമാരായ ടി.വി. ഷീബ, കെ. ജയശ്രീ, വി.വി.സതി, പി. കുഞ്ഞിരാമൻ, പി.ശ്രീജ, പി. മോഹനൻ, ഷംസുദ്ദീൻ അരിഞ്ചിറ, എം.കെ. വിനയരാജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ, സ്മിത, രചന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

