Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകച്ചേരിക്കടവ് പാലം...

കച്ചേരിക്കടവ് പാലം നിർമാണം തുടങ്ങി

text_fields
bookmark_border
construction
cancel
camera_alt

 ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ പ്ര​വൃ​ത്തി

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത നി​ടു​ങ്ക​ണ്ട​യി​ൽ​നി​ന്ന് നീ​ലേ​ശ്വ​രം ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. കി​ഫ്ബി അ​നു​വ​ദി​ച്ച 28 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി ഇ​തി​ന​കം ല​ഭി​ച്ചു.

ദേ​ശീ​യ​പാ​ത ചു​റ്റാ​തെ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ൻ എ​ളു​പ്പം എ​ത്തി​ച്ചേ​രും എ​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് നൂ​റ്റാ​ണ്ടു​ക​ളോ​ളം കാ​ത്തി​രു​ന്ന പാ​ലം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. പു​തി​യ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് മു​ന്നി​ലാ​ണ് പാ​ലം അ​വ​സാ​നി​ക്കു​ന്ന​ത്‌.

പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ഥ​ലം ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​തി​നാ​ൽ അ​പ്രോ​ച്ച് റോ​ഡി​ന്റെ നി​ർ​മാ​ണം ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കും.24.85, 26/55 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ നീ​ള​മു​ള്ള ഓ​രോ സ്പാ​നും 12.5 മീ​റ്റ​ർ നീ​ള​മു​ള്ള ആ​റ് സ്പാ​നും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് സ്പാ​പാ​നു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പാ​ലം. 180.85 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം 11 മീ​റ്റ​ർ വീ​തി​യി​ൽ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യോ​ടു​കൂ​ടി​യാ​ണ് നി​ർ​മി​ക്കു​ക. രാ​ജാ​റോ​ഡ് ഭാ​ഗ​ത്തേ​ക്ക് 192 മീ​റ്റ​റും ദേ​ശീ​യ​പാ​ത ഭാ​ഗ​ത്തേ​ക്ക് 292 മീ​റ്റ​ർ അ​നു​ബ​ന്ധ റോ​ഡും നി​ർ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionKasargod NewsKacherikadav Bridge
News Summary - Kacherikadav bridge construction started
Next Story