Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightജ്വല്ലറി കവർച്ച ശ്രമം:...

ജ്വല്ലറി കവർച്ച ശ്രമം: രണ്ടംഗ സംഘത്തിനായി അന്വേഷണം കർണാടകയിലേക്ക്‌

text_fields
bookmark_border
ജ്വല്ലറി കവർച്ച ശ്രമം: രണ്ടംഗ സംഘത്തിനായി അന്വേഷണം കർണാടകയിലേക്ക്‌
cancel

നീലേശ്വരം: നീലേശ്വരം രാജാ റോഡ് മേൽപാലത്തിന് താഴെയുള്ള കെ.എം.കെ ജ്വല്ലറിയിൽ കവർച്ചശ്രമം നടത്തിയ രണ്ടംഗ സംഘത്തിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് അന്വേഷണ സംഘം കർണാടകയിലേക്കും വ്യാപിപ്പിച്ചു. പ്രതികൾ കർണാടക സ്വദേശികളാണോ എന്ന സംശയത്തി​െൻറ അടിസ്ഥാനത്തിലാണിത്. മോഷ്​ടാക്കൾ കൊണ്ടുവന്ന പ്ലാസ്​റ്റിക്​ കവറിൽ കർണാടകയിലെ ഒരു വസ്ത്ര സ്ഥാപനത്തി​െൻറ പേരുണ്ടായിരുന്നു. ഇതാണ് പൊലീസി​െൻറ സംശയം ബലപ്പെടുത്തിയത്.

കാസർകോട്​ നിന്നെത്തിയ വിരലടയാള വിദഗ്ധർ ഈ കവറിലെ പരിശോധനയിൽ വിരലടയാളവും കണ്ടെത്തിയിരുന്നു. പ്രതികളുടെ മോഷണരീതി അടങ്ങിയ സി.സി ടി.വി വിഡിയോ കർണാടക ക്രൈംബ്രാഞ്ചിന് നീലേശ്വരം പൊലീസ് കൈമാറി. മാസ്‌ക്കും ഗ്ലൗസുമിട്ട് തെളിവുകൾ അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ പ്രതികൾ പ്രഫഷനലുകളാണെന്നാണ് പൊലീസ് നിഗമനം. അതേസമയം, പൊലീസ് നായ്​ മണംപിടിച്ച് നീലേശ്വരം പോസ്​റ്റ്​ ഓഫിസ് പരിസരത്തെത്തിയത് പ്രതികൾ ഇതുവഴി കടന്നുപോയതുകൊണ്ടാണെന്നും കരുതപ്പെടുന്നു.

മാർക്കറ്റ്‌ ജങ്​ഷനിലെ ഓട്ടോ വർക്​ഷോപ്പിൽനിന്ന്​ കളവുപോയ ഗ്യാസ്‌ കട്ടർ ഉപയോഗിച്ചാണ് പ്രതികൾ കവർച്ച ശ്രമം നടത്തിയതെന്നാണ് വിവരം. പ്രതികളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് നീലേശ്വരം പൊലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaJewelry robberycriminal gang
Next Story